ജൊഹാനസ്ബർഗ്: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിൽ സമ്പൂർണ പരാജയം ഏറ്റുവാങ് ങിയതിനുശേഷം തോൽവി മറക്കാൻ ‘മുടന്തൻ’ ന്യായങ്ങളുമായി വന്നതിനു പിന്നാലെ ക്രിക്കറ ്റിെൻറ പുേരാഗതിക്കായി ദക്ഷിണാഫ്രിക്കൻ നായകൻ ഫാഫ് ഡുപ്ലെസിസിെൻറ വക പുതിയ നിർദേ ശം. ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് ടോസ് ഒഴിവാക്കിയാൽ അത് വിദേശത്ത് പര്യടനം നടത്തുന്ന ടീമുകൾക്ക് മികച്ച പോരാട്ടം കാഴ്ചവെക്കാൻ സഹായകമാകുമെന്നാണ് ഡുെപ്ലസിസിെൻറ പുതിയ കണ്ടെത്തൽ.
‘‘എല്ലാ ടെസ്റ്റിലും അവർ (ഇന്ത്യൻ ടീം) ആദ്യം ബാറ്റ് ചെയ്യും. 500 റൺസ് നേടും. ഇരുട്ടുവീഴുമ്പോൾ ഡിക്ലയർ ചെയ്യും. ഇരുട്ടിെൻറ മറവിൽ ആ ദിവസത്തെ കളി തീരുംമുമ്പ് മൂന്നു വിക്കറ്റും വീഴ്ത്തും. മൂന്നാം ദിനം കളി ആരംഭിക്കുേമ്പാൾ ഞങ്ങൾ സ്വാഭാവികമായും സമ്മർദത്തിലാകും’’ എന്നതായിരുന്നു ഇന്ത്യയിലെ തോൽവിക്ക് ദക്ഷിണാഫ്രിക്കൻ നായകൻ കണ്ടെത്തിയ കാരണം. എല്ലാ മത്സരത്തിലും ഇത് ‘കോപ്പി-പേസ്റ്റ്’ കണക്കെ ആവർത്തിച്ചുവെന്നും ടോസ് ഒഴിവാക്കി സന്ദർശക ടീമിനെ തീരുമാനമെടുക്കാൻ അനുവദിക്കുന്നത് ഗുണകരമാകുമെന്നാണ് താരത്തിെൻറ നിർദേശം.
ഏഷ്യയിൽ തുടർച്ചയായി ഒമ്പതു തവണ ടോസ് നഷ്ടപ്പെട്ടതിൽ മനംമടുത്ത ഡുെപ്ലസിസ് റാഞ്ചിയിൽ നടന്ന മൂന്നാം ടെസ്റ്റിൽ സഹതാരം ടെംപ ബവുമയെ ഭാഗ്യപരീക്ഷണത്തിനയച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല. തോൽവിയിൽ ടോസിനെ പഴിചാരിയ ദക്ഷിണാഫ്രിക്കൻ നായകനെതിരെ ഇന്ത്യൻ ആരാധകർ സമൂഹമാധ്യമങ്ങളിൽ പൊങ്കാലയർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.