കൊൽക്കത്ത: ഐ.പി.എൽ മത്സരം നടക്കുന്നതിനിടെ ധോണിയുടെ കാലിൽ തൊട്ട് ആരാധകൻറെ സ്നേഹ പ്രകടനം. ഇന്നലെ കൊൽക്കത്തക്കെതിരായ മത്സരത്തിനിടെയാണ് സംഭവം. 11ാം ഒാവറിൽ രണ്ട് വിക്കറ്റിൽ 97 റൺസെന്ന നിലയിലായിരുന്നു സി.എസ്.കെ. ക്രിസിലേക്ക് ഇറങ്ങാനായി ധോണി കാത്തിരിക്കുന്നതിനിടെയാണ് ഒരു ആരാധാകൻ ധോണിയുടെ അടുത്തെത്തുന്നത്.
തുടർന്ന് ധോണിയുടെ കാലിൽ തൊടുകയും സുരക്ഷാ ജീവനക്കാരൻ പിന്നാലെയുണ്ടായതിനാൽ തിരികെയോടുകയും ചെയ്തു. ഇതിനിടെ ധോണിയും ആരാധകനെ അനുഗ്രഹിച്ചാണ് വിട്ടത്. കളിക്കാർക്കും സ്റ്റാഫിനും അല്ലാതെ മറ്റാർക്കും പ്രവേശനമില്ലാത്ത സ്ഥലമാണിതെന്നും പെട്ടെന്ന് സ്ഥലം വിടാനും ധോണി പയ്യനെ ഉപദേശിക്കുകയും ചെയ്തു.
Love unparalleled #VIVOIPL #KKRvCSK pic.twitter.com/kektbKnDVw
— IndianPremierLeague (@IPL) May 3, 2018
കഴിഞ്ഞ ഡിസംബറിൽ ഇന്ത്യയും ശ്രീലങ്കയും തമ്മിൽ നടന്ന ഏകദിന മത്സരത്തിനിടെ മറ്റൊരു ആരാധകൻ സമാന സംഭവം നടത്തിയിരുന്നു. ജനുവരിയിൽ നടന്ന വിജയ് ഹസാരെ ട്രോഫി മത്സരത്തിനിടെ ബാരിക്കേഡുകൾ മറികടന്ന് ആരാധകക്കൂട്ടം ധോണിയുടെ കാലിൽ തൊടാനെത്തിയത് വാർത്തകൾ സൃഷ്ടിച്ചിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർക്ക് തലവേദനയാകുന്ന ഈ ആരാധക സ്നേഹം ഫുട്ബാളിനെ അപേക്ഷിച്ച് ക്രിക്കറ്റിൽ കുറവാണ്.
അതേസമയം ഇന്നലത്തെ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് തോൽപിച്ചിരുന്നു. ധോണിപ്പടയെ ആറു വിക്കറ്റിന് തോൽപിച്ചാണ് ദിനേഷ് കാർത്തികും സംഘവും കരുത്തുതെളിയിച്ചത്. ഇന്നലെ 25 പന്തിൽ നാലു സിക്സും ഒരു ഫോറുമടക്കം പുറത്താകാതെ ധോണി അടിച്ചുകൂട്ടിയത് 43 റൺസാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.