സിഡ്നി: ശ്രീലങ്കക്കെതിരായ ട്വന്‍റി20 പരമ്പരക്കുള്ള ആസ്ട്രേലിയന്‍ ടീമിനെ ഓപണിങ് ബാറ്റ്സ്മാന്‍ ആരോണ്‍ ഫിഞ്ച് നയിക്കും. ഇന്ത്യന്‍ പര്യടനത്തിന് മുന്നോടിയായി ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനും വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍നര്‍ക്കും വിശ്രമം അനുവദിച്ചതോടെയാണ് പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരക്കാണ് ശ്രീലങ്ക ഓസീസിലത്തെുന്നത്. ഈ മാസം 17, 19, 22 തീയതികളിലാണ് മത്സരങ്ങള്‍. ഫെബ്രുവരി 23 മുതലാണ് ഓസീസിന്‍െറ ഇന്ത്യന്‍ പര്യടനം ആരംഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.