ലഖ്നൗ: മുൻ ഇന്ത്യൻ ബൗളർ താരം രുദ്ര പ്രതാപ് സിങ് കളിക്കളത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 32 കാരനായ സിങ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
13 വർഷം മുമ്പ് ഇതേ ദിവസം, 2005 സെപ്റ്റംബർ 4നാണ് ഞാൻ ആദ്യമായി ഇന്ത്യൻ ജേഴ്സി ധരിപ്പിത്. എൻെറ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട നിമിഷങ്ങളായിരുന്നു അതെന്നും ആർ.പി സിങ് വ്യക്തമാക്കി.
അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിൽ മൂന്ന് ഫോർമാറ്റുകളിലുമായി 82 മത്സരങ്ങളിൽ നിന്ന് 100 വിക്കറ്റുകൾ ആർ.പി വീഴ്ത്തി. ഉത്തർപ്രദേശിലെ റായ്ബറേലിൽ സ്വദേശിയായ സിങ് ഇന്ത്യൻ ക്രിക്കറ്റിലെ സൗമ്യതയുടെ മുഖമായിരുന്നു.
2007ലെ ട്വന്റി 20 ലോകകപ്പ് ഇന്ത്യക്ക് നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കു വഹിച്ച വ്യക്തിയാണ് ആർ.പി സിങ്. ആ വർഷം പെർത്ത് ടെസ്റ്റിൽ ഓസ്ട്രേലിയയെ തോൽപ്പിച്ചതിൽ പ്രധാന പങ്കു വഹിക്കുകയും ചെയ്തു.
— R P Singh (@rpsingh) September 4, 2018
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.