ദുബൈ: ‘ഫ്രണ്ട് ഫൂട്ട് നോബാൾ’ കണ്ടെത്താനുള്ള സാങ്കേതികസംവിധാനം ട്വൻറി20 വനിത ലോ കകപ്പോടെ ഒൗദ്യോഗികമായി നടപ്പാവും. പരീക്ഷണാടിസ്ഥാനത്തിൽ കഴിഞ്ഞ ഏതാനും രാജ്യാ ന്തര മത്സരങ്ങളിൽ നടപ്പാക്കിയ സംവിധാനം കുറ്റമറ്റതാണെന്ന് വ്യക്തമായതോടെയാണ് ഐ .സി.സി ഈ മാസം ആരംഭിക്കുന്ന ട്വൻറി20 വനിത ലോകകപ്പിൽ ഉപയോഗിക്കാൻ പച്ചക്കൊടി നൽകി യത്.
ബൗളറുടെ മുൻകാൽ ക്രീസ് കടന്നാൽ ഫീൽഡ് അമ്പയറായിരുന്നു ഇതുവരെ നോബാൾ വിളിച്ചിരുന്നത്. എന്നാൽ, അമ്പയർമാർക്ക് പലപ്പോഴും ഇത് പിഴക്കാറാണ് പതിവ്. പല പന്തുകളും നോബാളാണെന്ന് റീേപ്ലയിലൂടെ മാത്രം അറിയുന്നത് വിവാദവുമായിരുന്നു. ഇനി വരകടന്നാൽ നോബാൾ വിളി മൂന്നാം അമ്പയറുടെ പണിയാവും. ക്രീസിനോടു ചേർന്നുള്ള കാമറ സംവിധാനം വഴിയാണ് മൂന്നാം അമ്പയറുടെ സ്ക്രീനിൽ നോബാൾ തെളിയുന്നത്.
ഐ.സി.സി നിർദേശപ്രകാരം ഡിസംബറിലാണ് ‘ഫ്രണ്ട് ഫൂട്ട് നോബാൾ ടെക്നോളജി’ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കാൻ തീരുമാനിച്ചത്. അടുത്തിടെ നടന്ന ഇന്ത്യ-വിൻഡീസ് മത്സരം ഉൾപ്പെടെ 12 കളിയിൽ ഇത് പരീക്ഷിച്ചു. 4717 പന്തുകൾ നിരീക്ഷിച്ചപ്പോൾ 13 നോബാളുകളാണ് വിളിച്ചത്. ഇത് കൃത്യമായിരുന്നുവെന്നും ഐ.സി.സി വിലയിരുത്തി.
പുതിയ സാങ്കേതിക സംവിധാനം വിജയകരമെന്ന് കണ്ടെത്തിയതോടെയാണ് ടൂർണമെൻറുകളിൽ നടപ്പാക്കാൻ തീരുമാനിച്ചതെന്ന് ജനറൽ മാനേജർ ജെഫ് അലാർഡിസ് അറിയിച്ചു. െഫബ്രുവരി 21 മുതൽ മാർച്ച് എട്ടു വരെയാണ് വനിത ലോകകപ്പ്.
എങ്ങിനെ ?
റൗൺ ഔട്ട് പരിശോധനക്കുള്ള കാമറ വഴിയാണ് മൂന്നാം അമ്പയർ നോ ബാളും പരിശോധിക്കുക. സെക്കൻഡിൽ 300 ചിത്രം പകർത്താൻ വേഗമുള്ളതാണ് ഇത്. നോബാൾ കണ്ടെത്തിയാൽ മൂന്നാം അമ്പയർ ഉടൻ ഫീൽഡ് അമ്പയറെ അറിയിക്കും. അദ്ദേഹമാണ് നോ ബാൾ വിളിക്കുക. ഇനി ഫീൽഡ് അമ്പയർ മൂന്നാം അമ്പയറുടെ ഉപദേശമില്ലാതെ നോ ബാൾ വിളിക്കേണ്ടതില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.