രാജ്കോട്ട്: ഒരേ ദിനം രണ്ട് ഹാട്രിക് പിറന്ന മത്സരങ്ങളിലൊന്നിൽ പുണെ സൂപ്പർ ജയന്റിനെതിരെ ഗുജറാത്ത് ലയൺസിന് ജയം. പൂണെയുടെ 171 എന്ന സ്കോർ രണ്ട് ഓവർ അവശേഷിക്കെ ഏഴു വിക്കറ്റിനാണ് ഗുജറാത്ത് മറികടന്നത്.
തുടക്കക്കാരായി കളത്തിലിറങ്ങിയ ഡ്വെയിൻ സ്മിത്ത്–ബ്രണ്ടൻ മക്കല്ലം സഖ്യം നേടിയ 94 റൺസാണ് ഗുജറാത്തിന് മികച്ച ബ്രേക് ത്രൂ നൽകിയത്. പിന്നീടെത്തി പുറത്താകാതെ 22 പന്തിൽ 35 റൺസ് നേടിയ നായകൻ റെയ്നയും 19 പന്തിൽ 33 റൺസ് അടിച്ചെടുത്ത ഫിഞ്ചും ഗുജറാത്തിനെ വിജയത്തിലെത്തിച്ചു.
അവസാന ഓവറിൽ ഹാട്രിക് ഉൾപ്പെടെ അഞ്ചു വിക്കറ്റ് നേടിയ ഓസീസ് താരം ആൻഡ്രൂ ടൈയുെടെ ബൗളിങ് മികവാണ് പൂണെയുടെ ബാറ്റിങ് വേഗം കുറച്ചത്. സീസണിൽ മൂന്നു മൽസരങ്ങൾ പൂർത്തിയാക്കിയ ഗുജറാത്ത് ആദ്യ ജയം ആഘോഷിച്ചപ്പോൾ പുണെ തുടർച്ചയായി മൂന്നാമതും പരാജയം രുചിച്ചു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പുണെക്ക് റണ്ണെടുക്കും മുെമ്പ രഹാനെയെ നഷ്ടമായെങ്കിലും പിന്നാലെയെത്തിയവർ കുറഞ്ഞ പന്തിൽ കൂടുതൽ റൺസ് സ്കോർ ചെയ്തത് ടീം ടോട്ടൽ മികച്ചതാവാൻ കാരണമായി. എട്ട് പന്തിൽ അഞ്ച് റൺസ് നേടി പുറത്തായ ധോണി മാത്രമായിരുന്നു ഇതിന് അപവാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.