സിം​ഹ​ മ​ട​യി​ൽ ഗെ​യ്​​ലാട്ടം

രാജ്കോട്ട്: പുണെെക്കതിരായ ഹോം മത്സരത്തിൽ കരക്കിരുത്തിയ ഹെഡ് കോച്ച് ഡാനിയൽ വെേട്ടാറിയോടുള്ള ദേഷ്യം ക്രിസ് ഗെയ്ൽ തീർത്തത് ഗുജറാത്ത് ലയൺസിെൻറ ബൗളർമാരോടായിരുന്നു. ഗെയ്ലിെൻറ ബാറ്റിങ്ങിന് പഴയ ശൗര്യവും ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ ക്ലാസ് ബാറ്റിങ്ങും തിരിച്ചുവന്നപ്പോൾ ഗുജറാത്ത് ലയൺസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് 21 റൺസ് വിജയം. ബാംഗ്ലൂർ നൽകിയത് 214െൻറ കൂറ്റൻ വിജയലക്ഷ്യത്തിന് മുന്നിൽ 192 റൺസ് നേടാനേ ഗുജറാത്തിന് കഴിഞ്ഞുള്ളു.

ടോസ് നേടിയ ഗുജറാത്ത് ലയൺസ് ക്യാപ്റ്റൻ കോഹ്ലിക്കും കൂട്ടർക്കും ബാറ്റിങ് നൽകുകയായിരുന്നു. തിരിച്ചെത്തിയ ഗെയ്ലും മറുവശത്ത് കോഹ്ലിയും മാറിമാറി ബാറ്റുവീശിയപ്പോൾ ബൗണ്ടറിക്കരികെയുള്ള ഫീൽഡർമാർക്ക് പന്തുപെറുക്കാനേ നേരമുണ്ടായിരുന്നുള്ളൂ. 38 പന്തിൽ ഏഴു സിക്സും അഞ്ചു ഫോറുമുൾപ്പെടെ ക്രിസ് ഗെയ്ൽ അടിച്ചുകൂട്ടിയത് 77 റൺസ്.

ഒടുവിൽ മലയാളി താരം ബേസിൽ തമ്പിയുടെ പന്തിൽ ഗെയ്ൽ പുറത്തായെങ്കിലും മറുവശത്ത് കോഹ്ലി അടിച്ചുപരത്തി. 50 പന്തിൽ ഒരു സിക്സും എഴു ഫോറുമുൾപ്പെടെ 64 റൺസെടുത്ത് കോഹ്ലിയും മടങ്ങി. ഒാപണർമാർ തിരികൊളുത്തിയ വെടിക്കെട്ടിന് ട്രവിസ് ഹെഡും (16 പന്തിൽ 30) കേദാർ യാദവും (14 പന്തിൽ 34) തുടർച്ച നൽകിയപ്പോൾ ടീം സ്കോർ 200 കടന്നു.

Tags:    
News Summary - GL vs RCB, 20th Match

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.