????????????? ??????????? ???????????????? ??????? ??????? ???? ?????????????? ??

ഗ്രീൻഫീൽഡിൽ  കളി കാര്യമാകും

ഗ്രീൻഫീൽഡിൽ ട്വൻറി20 വെടിക്കെട്ടിന് തിരിതെളിയാൻ ഇനി മണിക്കൂറുകൾ മാത്രം. സാംപിൾ വെടിക്കെട്ട് കഴിഞ്ഞ പച്ചപ്പാടത്ത് അനന്തപുരിയുടെ കണ്ണും കാതും മനസ്സും നിറക്കാൻ താരങ്ങൾ എത്തി. ബാറ്റിലും പന്തിലും വെടിമരുന്ന് നിറച്ച് നീലപ്പടയുടെ  വിരാട നായകൻ വിരാട് കോഹ്​ലിയും ന്യൂസിലൻഡ് നായകൻ കെയിൻ വില്യംസണും തങ്ങളുടെ സംഘവുമായി എത്തുമ്പോൾ തലസ്ഥാനത്ത് ചൊവ്വാഴ്ച തീപാറുമെന്നുറപ്പ്. ഓരോ മത്സരം വീതം ജയിച്ച് ഞായറാഴ്ച രാത്രിയോടെ രാജ്കോട്ടിൽനിന്ന് തലസ്ഥാത്തെത്തിയ ടീം തിങ്കളാഴ്ച സ്പോർട്സ് ഹബിൽ കച്ചമുറുക്കും. രാവിലെ 10.30ന് ന്യൂസിലൻഡ് സംഘമായിരിക്കും പരിശീലനത്തിനായി ആദ്യം സ്​റ്റേഡിയത്തിലെത്തുക. അതേസമയം,  കോവളത്തെ കടലിൽ നീരാടി ഉച്ചയോടുകൂടിമാത്രമേ നീലപ്പട സ്​റ്റേഡി‍യത്തിലെത്തുകയുള്ളൂവെന്നാണ് വിവരം. താരങ്ങൾക്ക് കനത്ത സുരക്ഷയൊരുക്കിയിരിക്കുന്നതിനാൽ പൊതുജനങ്ങൾക്ക് പരിശീലനം കാണാനുള്ള അവസരമുണ്ടാകില്ല.

ഡൽഹിയിലെയും രാജ്കോട്ടിലെയും തനിയാവർത്തനമെന്നപോലെ ബൗളർമാർക്ക് ശവമ്പറപ്പാകുന്ന അങ്കത്തട്ടാണ് ഗ്രീൻഫീൽഡിലേതും. നോക്കിയുംകണ്ടും ബാറ്റ് ചെയ്താൽ പന്ത് നിലംതൊടില്ല. 200 റൺസിന് മുകളിൽ സ്കോർ ഉയരും. കളിമണ്ണിൽ തീർത്ത മൂന്നെണ്ണവും ചെമ്മണ്ണ് പുതച്ച രണ്ട് പിച്ചുകളുമടക്കം അഞ്ച് പിച്ചുകളാണ് സ്​റ്റേഡിയത്തിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ ഒരുക്കിയിരിക്കുന്നത്. ഇതിൽ ചെമ്മണ്ണ് പുതച്ച പിച്ചായിരിക്കും പൂരത്തിന് ബി.സി.സി.ഐ ഉപയോഗിക്കുക. നേരത്തേ, രഞ്ജി ട്രോഫി മത്സരത്തിനിടെ ഝാർഖണ്ഡിനെതിരെ ഇതേ പിച്ചൊരുക്കി കേരള ക്രിക്കറ്റ് അസോസിയേഷൻ പരീക്ഷണം നടത്തിയിരുന്നു. വെയിലുകൊള്ളും തോറും സ്പിൻ ബൗളിങ്ങിനെ പിന്തുണക്കുന്നതാണ് ചെമ്മണ്ണ് പിച്ചി​െൻറ സ്വഭാവം. അതുകൊണ്ട് അധികം വെയിലുകൊള്ളിക്കാതെ പിച്ചിനെ കാത്തുസൂക്ഷിക്കുകയാണ് ക്യൂറേറ്റർമാർ.

മഴ വില്ലനാകുമോ?
തലസ്ഥാനത്ത് കഴിഞ്ഞ രണ്ടുദിവസമായി തിമിർത്ത് പെയ്യുന്ന മഴ ചൊവ്വാഴ്ച വില്ലനായി എത്തല്ലേ എന്നാണ് ഓരോ ക്രിക്കറ്റ് ആരാധക‍​െൻറയും പ്രാർഥന. ഇടവപ്പാതിക്ക് ശേഷം കാലംതെറ്റി എത്തിയ തുലാവർഷം തെക്കൻ കേരളത്തിൽ കരുത്താർജിക്കുകയാണ്. കഴിഞ്ഞ ദിവസമുണ്ടായ മഴ ഗ്രൗണ്ടിലെ അവസാന വട്ട മിനുക്ക് പണികളെ താളം തെറ്റിച്ചിരുന്നു. എങ്കിലും അരമണിക്കൂറിൽ കൂടുതൽ മഴ ശക്തമായി നിൽക്കില്ലെന്ന സംസ്ഥാന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തി‍​െൻറ മുന്നറിയിപ്പ് തെല്ലൊരാശ്വാസം ആരാധകർക്ക് നൽകുന്നുണ്ട്. മികച്ച ഡ്രെയിനേജ് സംവിധാനമാണ് ഗ്രീൻഫീൽഡിലെ പ്രത്യേകതകളിലൊന്ന്. എത്ര കനത്ത മഴ പെയ്താലും അരമണിക്കൂറുകൊണ്ട് ഔട്ട്​ ഫീൽഡ് മത്സരത്തിന് അനുയോജ്യമാക്കി മാറ്റാം. ഝാർഖണ്ഡുമായി നടന്ന കേരളത്തി‍​െൻറ രഞ്ജി ട്രോഫി മത്സരത്തിൽ കെ.സി.എ ഇത് പരീക്ഷിച്ചതുമാണ്.

Tags:    
News Summary - greenfield t20

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.