തിരുവനന്തപുരം: രാജ്യാന്തര ക്രിക്കറ്റ് ഭൂപടത്തിലേക്ക് കാര്യവട്ടം സ്പോർട്സ് ഹബിന് അരങ്ങേറ്റമാണെങ്കിൽ, ബി.സി.സി.െഎയുടെ പട്ടികയിൽ ഇത് 50ാം ക്രിക്കറ്റ് വേദി. 1933 ഡിസംബർ 15ന് ഇന്ത്യ^ഇംഗ്ലണ്ട് ടെസ്റ്റ് മത്സരത്തിന് വേദിയായ മുംബൈ ജിംഖാന സ്റ്റേഡിയത്തോടെ തുടങ്ങിയ വേദികളുടെ പട്ടികയിലേക്കാണ് കാര്യവട്ടം 50 തികയ്ക്കുന്നത്.
രണ്ടാമത്തെ വേദിയായിരുന്നു കൊൽക്കത്തയിലേ പ്രമുഖമായ ഇൗഡൻ ഗാർഡൻസ് (1934). അഹമ്മദാബാദിലെ സർദാർ പേട്ടൽ സ്റ്റേഡിയമായിരുന്നു ആദ്യ ഏകദിനത്തിന് വേദിയായ ഇന്ത്യൻ വേദി. 1981 നവംബറിലെ ഇന്ത്യ-ഇംഗ്ലണ്ട് മത്സരം. കഴിഞ്ഞ ഒക്ടോബർ 10ന് ആസ്ട്രേലിയക്കെതിരായ ട്വൻറി 20ക്ക് വേദിയായ ഗുവാഹതിയിലെ ബരാസ്പുര സ്റ്റേഡിയമായിരുന്നു ബി.സി.സി.െഎ വേദിയിലെ 49ാമൻ. രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയങ്ങളുടെ എണ്ണത്തിൽ ഇംഗ്ലണ്ടാണ് രണ്ടാമത് (23).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.