മുംബൈ: സഹ യാത്രക്കാരെ വംശീയമായി അധിക്ഷേപിച്ച ജെറ്റ് എയര്‍വെയ്സ് പൈലറ്റിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് ക്രിക്കറ്റ് താരം ഹർഭജെൻറ ട്വീറ്റ്. ജെറ്റ് എയർവേസ് പൈലറ്റ് ബേൺ ഹോസ്ലിനെതിരെയാണ് ട്വിറ്ററില്‍ ഹര്‍ഭജന്‍ പൊട്ടിത്തെറിച്ചത്. സംഭവം വിവാദമായതിനെ തുടർന്ന് പൈലറ്റിനെ ജെറ്റ് എയർേവസ് മാറ്റി നിർത്തി.
വിദേശിയായ ബേൺ ഹോസ്ലിൻ സഹയാത്രക്കാരായ ഒരു അംഗ പരിമിതനെയും സ്ത്രീയേയും വംശീയമായി അധിക്ഷേപിച്ചുവെന്നാണ് ഹര്‍ഭജെൻറ ആരോപണം. ഇന്ത്യയിൽ നിന്ന് ശമ്പളം കണ്ടെത്തുന്ന പൈലറ്റ്, വിമാനത്തില്‍ നിന്ന് ഇറങ്ങിപ്പോകാൻ സഹയാത്രക്കാരോട് ആവശ്യപ്പെട്ടു. യുവതിയെ കൈയേറ്റം ചെയ്ത പൈലറ്റ് അംഗപരിമിതനായ യാത്രക്കാരനെയും അപമാനിച്ചു. ഇന്ത്യയിൽ ഇത് അനുവദിക്കരുത്. പൈലറ്റിനെതിരെ കര്‍ശന നടപടി എടുക്കണമെന്നാണ് ഹര്‍ഭജന്‍ ട്വിറ്ററിലൂടെ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്.
ഛണ്ഡീഗഡ്-മുംബൈ ജെറ്റ് എയര്‍വേസ് വിമാനത്തില്‍ ഏപ്രില്‍ മൂന്നിനായിരുന്നു സംഭവം. മുംബൈയില്‍ നിന്നാണ് പൂജാ സിങ് ഗുജ്റാൽ എന്ന യുവതി അംഗപരിമിതനായ സുഹൃത്തുമായി വിമാനത്തില്‍ കയറിയത്. സീറ്റിലെത്തിയപ്പോള്‍ സുഹൃത്തിെൻറ വീല്‍ ചെയര്‍ കണ്ടില്ല. വീല്‍ചെയര്‍ വിമാനത്തില്‍ അനുവദിച്ചതാണെന്നും കാണുന്നില്ലെന്നുമടക്കമുള്ള കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ പൈലറ്റ് ക്ഷുഭിതനായി സംസാരിക്കുകയും തെൻറ കൈ തള്ളിമാറ്റിയെന്നും യുവതി പറയുന്നു. യുവതി സംഭവം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.