ആവേശവും ആക്ഷനും ഡ്രാമയുമൊക്കെ നിറഞ്ഞതാണ് ഒാരോ െഎ.പി.എൽ സീസണും. െഎ.പി.എൽ ഉദ്ഘാടന സീസണും അതിൽ നിന്ന് വ്യത ്യസ്തമായിരുന്നില്ല. വമ്പൻ താരനിരയുമായി എത്തിയ ടീമുകളെ പിന്തള്ളി പാവങ്ങളായ രാജസ്ഥാൻ റോയൽസ് കപ്പടിച്ച 2008ലെ െഎ.പി.എൽ എന്നും ക്രിക്കറ്റ് പ്രേമികളുടെ ഇഷ്ട സീസണാണെന്ന് പറയാം.
എന്നാൽ, മലയാളികൾക്ക് ആദ്യ സീസൺ അത്ര സ ുഖകരമായ അനുഭവമായിരിക്കില്ല. കാരണം, അന്ന് ഇന്ത്യൻ ടീമിലെ വിലയേറിയ താരവും കിങ്സ് ഇലവൻ പഞ്ചാബിെൻറ കുന്ത മുനയുമായിരുന്ന മലയാളി താരം ശ്രീശാന്ത് മുഖത്ത് കൈവെച്ച് കൊണ്ട് കരഞ്ഞ് ഗ്രൗണ്ട് വിടുന്ന രംഗം ആരും മറന്ന ു കാണില്ല. മുൻ ഇന്ത്യൻ സ്പിന്നറും അന്നത്തെ മുംബൈ ഇന്ത്യൻസ് ടീം നായകനുമായിരുന്ന ഹർഭജൻ സിങ്ങിെൻറ കുപ്രസിദ്ധമായ മുഖത്തടിയേറ്റായിരുന്നു ശ്രീശാന്ത് വിങ്ങിപ്പൊട്ടിയത്. അന്ന്, ആ സംഭവത്തിന് സാക്ഷിയായിരുന്ന ആസ്ട്രേലിയൻ താരം ഡൊമിനിക് തോൺലി പഴയ അനുഭവം പങ്കുവെച്ചു.
യുവ്രാജ് സിങ്ങിെൻറ കിങ്സ് ഇലവൻ പഞ്ചാബുമായുള്ള മുംബൈ ഇന്ത്യൻസിെൻറ മത്സരത്തിനിടെയായിരുന്നു സംഭവം. മുംബൈയുടെ നായകനായിരുന്നു ഹർഭജൻ. മത്സരത്തിന് ശേഷം ശ്രീശാന്ത് കരയുന്നതും സഹതാരങ്ങൾ സമാധാനിപ്പിക്കുന്നതും കണ്ടുനിൽക്കുകയായിരുന്നു കോടിക്കണക്കിന് ആരാധകർ. മാച്ചിൽ ടീമിെൻറ അപ്പോഴത്തെ സ്ഥിതിയിൽ കലിപ്പിലായിരുന്ന ഹർഭജൻ തന്നോട് മത്സരത്തിനിടെ ശാന്തനാകാമെന്ന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ മത്സരം കഴിഞ്ഞയുടനെ ശാന്തതയൊക്കെ കൈവിട്ട് നേരെ ചെന്ന് ശ്രീശാന്തിെൻറ മുഖത്തടിക്കുന്നത് നേരിട്ട് കണ്ടതും ഞാൻ അന്തം വിട്ടു -ഡൊമിനിക് തോൺലി പറഞ്ഞു.
മറുപടി ബാറ്റിങ്ങിൽ ഒൗട്ടായി പവലിയനിലേക്ക് തിരിച്ചുവന്ന ഹർഭജൻ എെൻറ അടുത്തായിട്ടാണ് ഇരുന്നത്. അദ്ദേഹം വളരെ നിരാശയിലും ടെൻഷനിലുമായിരുന്നു. നമ്മൾ എട്ട് വിക്കറ്റുകൾ നഷ്ടമായി വലിയ മാർജിനിൽ പരാജയപ്പെടാൻ പോവുന്ന സാഹചര്യത്തിലായിരുന്നു. എന്നാൽ, നിരാശനാകാൻ മാത്രമുള്ള അവസ്ഥയിലല്ല നിലവിൽ ടീമെന്നും നായകൻ എന്ന നിലക്ക് ഉത്സാഹം കാത്തുസൂക്ഷിക്കണമെന്നും ഞാൻ പറഞ്ഞു. അദ്ദേഹം എെൻറ മുഖത്ത് നോക്കി അത് ശരിവെച്ചു. ശാന്തത പാലിക്കാമെന്ന് ഉറപ്പിച്ച് പറയുകയും ചെയ്തു.
എന്നാൽ, ഹർഭജന് ശേഷം രണ്ട് വിക്കറ്റുകൾ കൂടി പോയി ടീമിെൻറ പരാജയം സമ്പൂർണ്ണമായതോടെ താരങ്ങൾ പരസ്പരം ഹസ്തദാനം ചെയ്യുന്ന സെഷനായി. അതിനിടക്ക് ചെറിയ ഒരു പൊട്ടിത്തെറിയും ഒരു മുഖത്തടിയും സംഭവിച്ചു. ശാന്തനായിരുന്ന ഹർഭജൻ എത്ര പെട്ടന്നാണ് പൊട്ടിത്തെറിച്ചതെന്ന് കണ്ട് ഞാൻ ഞെട്ടിപ്പോയി. ഡ്രസ്സിങ് റൂമിൽ തിരിച്ചെത്തിയ ഭാജി ആ സംഭവത്തിൽ അങ്ങേയറ്റം പശ്ചാത്തപിക്കുകയുണ്ടായി. ‘‘ഞാൻ അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു’’ എന്ന് പറഞ്ഞുവെന്നും തോൺലി അനുഭവം പങ്കുവെക്കുന്നതിനിടെ പറഞ്ഞു.
എന്തായാലും സംഭവത്തിന് ശേഷം ഹർഭജന് അവശേഷിച്ച െഎ.പി.എൽ മത്സരങ്ങൾ നഷ്ടമാവുകയും മുംബൈ ഇന്ത്യൻസിെൻറ നായകസ്ഥാനം തെറിക്കുകയും ചെയ്തു. തുടർന്ന് ഷോൺ പൊള്ളോക്കായിരുന്നു ടീമിനെ നയിച്ചത്. ആസ്ട്രേലിയയിലെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരമായിരുന്ന ഡൊമിനിക് തോൺലി െഎ.പി.എല്ലിൽ ആറ് മത്സരങ്ങളാണ് കളിച്ചത്. അവസാന സമയത്തായിരുന്നു മുംബൈ ഇന്ത്യൻസ് ടീമിൽ അവസരം കിട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.