ആൻറിഗ്വ: റോബിൻ സിങ്, മുഹമ്മദ് കൈഫ്, യുവ്രാജ് സിങ്, രവീന്ദ്ര ജദേജ തുടങ്ങി ഒരുപിടി മികച്ച ഫീൽഡർമാരെ ഇന്ത്യ ക്രിക്കറ്റ് ലോകത്തിന് സംഭാവന ചെയ്തിട്ടുണ്ട്. എന്നാൽ, ഇന്ത്യൻ ക്രിക്കറ്റിെല പറക്കും വനിതയെ കണ്ട് അത്ഭുതപ്പെടുകയാണ് ആരാധകർ. ശനിയാഴ്ച ആദ്യ ഏകദിനത്തിൽ ലോങ്ഓൺ ബൗണ്ടറിക്കരികെ വെസ്റ്റിൻഡീസ് നായിക സ്റ്റഫാനി ടെയ്ലറെ (94) പുറത്താക്കാൻ ഹർമൻപ്രീത് കൗറെടുത്ത ഒറ്റക്കൈയൻ ക്യാച്ചാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ.
ഏക്ത ബിഷ്തിെൻറ 50ാം ഓവറിലെ അവസാന പന്ത് ബൗണ്ടറിക്ക് മുകളിലൂടെ പറത്തി ടെയ്ലർ ശതകം കുറിക്കുമെന്ന് കരുതിയ കാണികളെ നിശ്ശബ്ദരാക്കിയായിരുന്നു ഉയർന്നുപൊന്തി ഹർമൻപ്രീത് പന്ത് ഇടെങ്കയിലൊതുക്കിയത്. ഒരുറൺസിന് തോൽക്കാനായിരുന്നു ഇന്ത്യയുടെ വിധി. ആദ്യം ബാറ്റുചെയ്ത ആതിഥേയർ 50 ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 225 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ നീലക്കുപ്പായക്കാർ 224 റൺസിന് പുറത്തായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.