തിരുവനന്തപുരം: ബംഗ്ലാദേശിനെതിരെ അവസാന ട്വൻറി 20യില്‍ ലോക ശ്രദ്ധയാകര്‍ഷിച്ച പ്രക ടനം പുറത്തെടുത്ത ദീപക് ലോകേന്ദ്ര ചഹർ തെൻറ മികച്ച പ്രകടനം തുടരുകയാണെന്ന് ഒരിക ്കൽ കൂടി തെളിയിച്ചു. ബംഗ്ലാദേശിനെതിരെ ഹാട്രിക് ഉള്‍പ്പെടെ ആറ് വിക്കറ്റുകൾ ഏഴ് റൺസ് മാത്രം വിട്ടുകൊടുത്ത് സ്വന്തമാക്കിയ ചഹര്‍ തിങ്കളാഴ്ച സയ്യിദ് മുഷ്താഖ് അലി ട്വൻറി 20യില്‍ വിദര്ഭക്കെതിരെയും ഹാട്രിക് പ്രകടനം ആവർത്തിക്കുകയായിരുന്നു.
രാജസ്ഥാന് താരമായ ചഹർ മൂന്ന് ഓവറില്‍ 18 റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് ഹാട്രിക് വിക്കറ്റ് നേട്ടം കരസ്ഥമാക്കിയത്. മത്സരത്തിൽ നാല് വിക്കറ്റുകളാണ് ചഹര്‍ സ്വന്തമാക്കിയത്. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരം പക്ഷേ, മഴ കാരണം 13 ഓവറാക്കി വെട്ടിച്ചുരുക്കിയിരുന്നു.
13ാം ഓവറിലായിരുന്നു ചഹറിെൻറ ഹാട്രിക് നേട്ടത്തോടെയുള്ള മനോഹരമായ ബൗളിങ്.
ഓവര്‍ പൂര്‍ത്തിയായപ്പോള്‍ വിദര്‍ഭ ഒമ്പതിന് 99 എന്ന നിലയില്‍ ബാറ്റിങ് അവസാനിപ്പിച്ചു. എന്നാൽ, മഴ തടസ്സപ്പെടുത്തിയ മത്സരത്തിൽ വി.ജെ.ഡി മാതൃക പ്രകാരം 106 റൺസിെൻറ വിജയലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാന് നിശ്ചിത 13 ഒാവറിൽ 105 റൺസ് നേടാനെ ആയുള്ളൂ. ഫലത്തിൽ വിദർഭ ഒരു റൺസിന് മത്സരം വിജയിക്കുകയായിരുന്നു. ബംഗ്ലാദേശിനെതിരായ ട്വൻറി 20 ചാമ്പ്യൻഷിപ്പിൽ മാന്‍ ഓഫ് ദ മാച്ചും സീരിസും ചഹറായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.