ജൊഹനസ് ബർഗ്: പന്ത് ചുരുണ്ടൽ വിവാദത്തിൽ കുടുങ്ങിയ ദക്ഷിണാഫ്രിക്ക- ആസ്ട്രേലിയ ടെസ്റ്റ് പരമ്പരയിൽ ചിരിക്കാനുള്ള വകയും. ജൊഹനസ് ബർഗിൽ നടക്കുന്ന അവസാന ടെസ്റ്റിനിടെ ദക്ഷിണാഫ്രിക്കൻ കീപ്പർ ക്വിൻറൺ ഡി കോക്കിന് തേനീച്ചയുടെ കുത്തേൽക്കുകയായിരുന്നു.
സ്റ്റം പിങ്ങിനൊരുങ്ങി നിൽക്കവേ അപ്രതീക്ഷിതമായി കടിയേറ്റ് താരം പുളഞ്ഞു. ആസ്ട്രേലിയൻ ഇന്നിങ്സിൻറെ 30-ാം ഒാവറിലായിരുന്നു സംഭവം. 16 റൺസുമായി ക്രീസിലുണ്ടായിരുന്നു ഷോൺ മാർഷിന് തേനീച്ച രക്ഷകനാവുകയായിരുന്നു. കേശവ് മഹാരാജിൻറെ പന്തിൽ മുന്നോട്ട് കയറിയ മാർഷിനെ കബളിപ്പിച്ച് പന്ത് കീപ്പറിലേക്ക് പായുകയായിരുന്നു. എന്നാൽ തേനീച്ചയുടെ കുത്തേറ്റതോടെ ഡീ കോക്കിന് പന്ത് കൈവശപ്പെടുത്താൻ സാധിച്ചില്ല.
After all that has happened in the last few days, the Aussies have resorted to asking insects to help them. #RSAvAUS #qdk #beesting pic.twitter.com/qEhFMEW6tw
— Rick Joshua (@fussballchef) March 31, 2018
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.