ലണ്ടൻ: ലോകകപ്പിൽ ഇന്ത്യക്കെതിരായ പാകിസ്താൻെറ തോൽവി വളരെ വേദനാജനകമാണെന്ന് മുഖ്യ പരിശീലകൻ മിക്കി ആർതർ. തോൽവിയ ോടെ ആത്മഹത്യ ചെയ്യാൻ തനിക്ക് തോന്നിയെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ഞായറാഴ്ച എനിക്ക് ആത്മഹത്യ ചെയ്യാൻ തോന്നി. എന്നാൽ ഇത് ഒരു മത്സരത്തിലെ പ്രകടനം മാത്രമാണെന്ന് നിങ്ങൾക്കറിയാം. ഇത് വളരെ വേഗത്തിൽ സംഭവിക്കുന്നതാണ്. നിങ്ങൾ ഒരു മത്സരത്തിലോ അടുത്ത മത്സരത്തിലോ പരാജയപ്പെടാം. ഇതൊരു ലോകകപ്പാണ്. മാധ്യമങ്ങളുടെ ജാഗ്രതയും ആരാധകരുടെ പ്രതീക്ഷയും അതിജീവിക്കാൻ പ്രേരിപ്പിക്കുന്നുവെന്നും ആർതർ പറഞ്ഞു.
ജൂൺ 16ന് മാഞ്ചസ്റ്ററിൽ നടന്ന മത്സരത്തിൽ ഇന്ത്യയോട് പാകിസ്താൻ 89 റൺസിനാണ് പരാജയപ്പെട്ടത്. ഇന്ത്യക്കെതിരായ പരാജയം പാകിസ്താൻെറ സെമി മോഹങ്ങൾക്ക് വൻ തിരിച്ചടിയായിരുന്നു. ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിൽ വിജയിക്കുകയും നെറ്റ് റൺ റേറ്റ് മെച്ചപ്പെടുത്തുകയും ചെയ്താൽ ആദ്യ നാല് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യാനും സെമി ഫൈനലിലേക്ക് മുന്നേറാനും പാകിസ്താന് സാധിക്കും. കരുത്തരായ ദക്ഷിണാഫ്രിക്കക്കെതിരായ ജയം പാക് ടീമിന് ആത്മവിശ്വാസം തിരികെ നൽകിയിട്ടുണ്ട്. ബുധനാഴ്ച ബർമിംഗ്ഹാമിൽ ന്യൂസിലൻഡിനെതിരായാണ് അടുത്ത മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.