ചാമ്പ്യൻസ് ട്രോഫിയിൽ ഞായറാഴ്ച ഇന്ത്യ x പാകിസ്താൻ കിരീടപ്പോരാട്ടം. ചാമ്പ്യൻ പട്ടം നിലനിർത്താൻ ഇന്ത്യ ഇറങ്ങുേമ്പാൾ തകർന്നുപോയ പ്രതിച്ഛായ വീണ്ടെടുക്കാനാണ് പാകിസ്താെൻറ ശ്രമം. ക്രിക്കറ്റിലെ ആവേശപ്പോരാട്ടത്തിന് കാത്തിരിക്കുന്നത് ഇരു രാജ്യങ്ങളിലെയും ആരാധകർ മാത്രമല്ല, ലോകമെങ്ങുമുള്ള ക്രിക്കറ്റ് പ്രേമികളും ഇതിഹാസ താരങ്ങളുമാണ്. ഫൈനലിന് ടോസ് വീഴുംമുേമ്പ ട്വിറ്ററിൽ അവർ കളി തുടങ്ങി. കളിക്കാരെയും ആരാധകരെയും ആവേശത്തിലാക്കുന്ന ട്വീറ്റുകളുമായി ബൗണ്ടറിയും സിക്സറും പറത്തി സചിനും സെവാഗും അഫ്രീദിയുമെല്ലാം സജീവം.
മനോഹരം... ഇന്ത്യൻ ടീമിന് എല്ലാ അഭിനന്ദനങ്ങളും. വിരാട് കോഹ്ലി, രോഹിത് ശർമ, ശിഖർ ധവാൻ എന്നിവരുടേത് മികച്ച പ്രകടനം. പാകിസ്താനെതിരായ ഫൈനലിന് ഇന്ത്യക്ക് എല്ലാ ഭാവുകങ്ങളും.
സചിൻ ടെണ്ടുൽകർ
മൂന്ന് പച്ച ജഴ്സിക്കാർക്കെതിരെ വിജയത്തോടെയായിരുന്നു (പാകിസ്താൻ, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്) ഇന്ത്യയുടെ ഫൈനലിലേക്കുള്ള വഴി. ഇനി ഒാവൽ കാണാൻ പോകുന്നത് നീല ജഴ്സിക്കാരുടെ വിജയഹർഷമായിരിക്കും.
ഹർഭജൻ സിങ്
ഒാവലിൽ കാണാൻ പോകുന്നത് വെടിക്കെട്ട് പൂരം...
ഡാരൻ സമ്മി
ബംഗ്ലാദേശ് നന്നായി കളിച്ചു. സെമിവരെ എത്താൻ നന്നായി പാടുപെട്ടു. ‘ഫാദേഴ്സ് ഡേയിൽ’ ഇന്ത്യക്ക് ‘മകനെ’തിരെ മത്സരം! ഇതെന്തൊരു താമശ.
വീരേന്ദർ സെവാഗ്
ഇതാണ് യഥാർഥ വിജയം. ടീം ഇന്ത്യയുടേത് തീർത്തും പ്രഫഷനൽ ഗെയിം. ഫൈനലിന് എല്ലാവിധ ആശംസകളും.
വി.വി.എസ്. ലക്ഷ്മണൻ
ഇന്ത്യ നന്നായി കളിച്ചു. ഇനിയാണ് യഥാർഥ കളി വരുന്നത്. പാകിസ്താൻ, ശാന്തമായി കളിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
ശാഹിദ് അഫ്രീദി
ടീം ഇന്ത്യക്ക് എല്ലാ അഭിനന്ദനങ്ങളും... വിരാട് കോഹ്ലി, രോഹിത് ശർമ. വിസ്മയ ഇന്നിങ്സ്.
സുരേഷ് റെയ്ന
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.