ലണ്ടൻ: കളിക്കളത്തിനകത്ത് ചിരവൈരികളാണെങ്കിലും പുറത്ത് നല്ല സുഹൃത്തുക്കളാണെന്ന് ഒരിക്കൽ കൂടി തെളിയിക്കുകയാണ് ഇന്ത്യ-^പാക് ക്രിക്കറ്റ് താരങ്ങൾ. പാകിസ്താൻ ക്യാപ്റ്റൻ സർഫാസ് അഹമദിെൻറ മകൻ അബ്ദുള്ളയുമൊത്തുള്ള ഇന്ത്യൻ മുൻ നായകൻ മഹേന്ദ്രസിങ് ധോണിയുടെ ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാവുന്നത്.
ഞായറാഴ്ചയാണ് നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ പാകിസ്താനെ നേരിടുന്നത്. കോടി കണക്കിന് ആളുകളാണ് മൽസരം കാണാൻ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. എന്തായാലും മൽസരത്തിന് മുമ്പ് പുറത്ത് വന്ന പാക് ക്യാപ്റ്റെൻറ മകനുമൊത്തുള്ള ചിത്രങ്ങൾ ആഘോഷിക്കുകയാണ് സാമൂഹിക മാധ്യമങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.