ബിർമിങ്ഹാം: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് സെമിഫൈനലിൽ ബംഗ്ലാദേശിനെ ഒമ്പതു വിക്കറ്റിന് തോൽപിച്ച് പാകിസ്താനെതിരായ ഫൈനലിന് യോഗ്യതനേടിയ ഇന്ത്യക്ക് സമ്മർദങ്ങളൊന്നുമില്ലാതെ അവസാന മത്സരവും കളിക്കാനാവുമെന്ന് നായകൻ വിരാട് കോഹ്ലി. പാകിസ്താനുമായുള്ള ഫൈനലിന് പൂർണ ആത്മവിശ്വാസത്തിലാണെന്നും ഇന്ത്യൻ നായകൻ വ്യക്തമാക്കി. രോഹിത് ശർമയുടെ സെഞ്ച്വറി ഇന്നിങ്സിന് മികച്ച കൂട്ടുനൽകിയ കോഹ്ലി ടീം തന്ത്രങ്ങൾക്ക് യാതൊരു മാറ്റവും വരുത്താതെതന്നെ ഫൈനലിന് കളത്തിലിറങ്ങുമെന്നും പ്രതികരിച്ചു.
‘‘ഇതുവരെ കളിച്ചുവന്നപോലെ ഫൈനലിലും കളിക്കും. പാകിസ്താനെ നേരത്തെതന്നെ ഗ്രൂപ് ഘട്ടത്തിൽ ഇന്ത്യ മറികടന്നതാണ്. ഒരു ടീമെന്ന നിലയിൽ ഫിറ്റായ ഇന്ത്യക്ക് മാറ്റം വേണമെന്ന് തോന്നുന്നില്ല’’ -കോഹ്ലി പറഞ്ഞു. ബംഗ്ലാദേശിനെതിരെ 96 റൺസുമായി പുറത്താകാതെ നിന്ന കോഹ്ലി മത്സരത്തിൽ 8000 ക്ലബിലെത്തിയിരുന്നു. ഏറ്റവും വേഗതയിൽ ഇൗ ക്ലബിലെത്തുന്ന താരമായി ഇതോടെ കോഹ്ലി മാറി. 175 ഇന്നിങ്സുകളിൽനിന്നാണ് ക്യാപ്റ്റൻ ഇൗ റെക്കോഡ് എത്തിപ്പിടിച്ചത്. ദക്ഷിണാഫ്രിക്കൻ താരം എ.ബി. ഡിവില്ലിയേഴ്സിെൻറ 182 ഇന്നിങ്സുകളിൽനിന്നുള്ള റെക്കോഡാണ് ഇേതാടെ പഴങ്കഥയായത്.
‘‘ബാറ്റിങ്ങിനിടെ സ്വന്തം സ്കോറിനെക്കുറിച്ച് ചിന്തിക്കാറില്ല. ചേസിങ്ങിലാണെങ്കിൽ വിജയലക്ഷ്യം കടക്കുന്നത് മാത്രമായിരിക്കും മനസ്സിലുണ്ടാവുക. ഞാൻ ആസ്വദിച്ചുകൊണ്ടാണ് ബംഗ്ലാദേശിനെതിരെ ബാറ്റുവീശിയത്. ടീം വിജയിക്കുേമ്പാഴുണ്ടാകുന്ന സന്തോഷമാണ് വലുത്’’ -കോഹ്ലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.