റാങ്കിങ്ങിൽ കുതിച്ച്​ രാഹുലും ധോണിയും; ഞെട്ടിച്ച്​ അഫ്​ഗാൻ താരം ആദ്യ പത്തിൽ

​െഎ.സി.സി പുറത്തുവിട്ട പുതിയ ടി20 റാങ്കിങ്ങിൽ ഇന്ത്യൻ താരങ്ങളായ കെ.എൽ രാഹുൽ, എം.എസ്​. ധോണി, നായകൻ വിരാട്​ കോഹ്​ ലി എന്നിവർക്ക്​ മികച്ച നേട്ടം. ഒാസീസിനെതിരായ ടി20 പരമ്പരയിൽ മികച്ച പ്രകടനം കാഴ്​ചവെച്ച രാഹുൽ നാല്​ സ്ഥാനങ്ങൾ മ ുകളിലേക്ക്​ കയറി ആറാം സ്ഥാനത്തെത്തി. ഇന്ത്യൻ നായകൻ വിരാട്​ കോഹ്​ലി രണ്ട്​ സ്ഥാനങ്ങൾ മെച്ചപ്പെടുത്തി പതിനേഴാ ം സ്ഥാനത്താണ്​.

അതേസമയം ഏറെ പിന്നിലുള്ള ഇന്ത്യയുടെ മുൻ നായകൻ എം.എസ്​ ധോണി ഏഴ്​ സ്ഥാനങ്ങൾ മുന്നിലേക്ക്​ എത്തി ഇപ്പോൾ 56ാം സ്ഥാനത്തുമെത്തി. ബൗളർമാരിൽ കൃണാൽ പാണ്ഡ്യ, ജസ്​പ്രീതം ബുംറ എന്നിവരാണ്​ നേട്ടമുണ്ടാക്കിയത്​. 18 സ്ഥാനങ്ങൾ മുകളിൽ കയറി പാണ്ഡ്യ 43ാമതാണ്​. ബുംറ 12 സ്ഥാനം മെച്ചപ്പെടുത്തി 15ാമതായി.

ഒാസീസിനെ ഇന്ത്യക്കെതിരായ പരമ്പരയിൽ വിജയതീരത്തെത്തിച്ച്​ പരമ്പരയിലെ കേമനായ ഗ്ലെൻ മാക്​സ്​വെൽ ബാറ്റ്​സ്​മാൻമാരിൽ രണ്ട്​ സ്ഥാനം മുകളിൽ കയറി ഇപ്പോൾ മൂന്നാമതാണ്​. ഒാസീസി​​​​െൻറ തന്നെ ഡാർസി ഷോർട്ടും ആദ്യ പത്തിൽ ഇടം പിടിച്ചിട്ടുണ്ട്​. ഏട്ട്​ സ്ഥാനം മുകളിൽ കയറിയാണ്​ ഷോർട്ട്​ എട്ടാം റാങ്ങിൽ എത്തിയത്​.

അഫ്​ഗാനിസ്ഥാ​​​​െൻറ വെടിക്കെട്ട്​ താരം ഹസ്രതുള്ള സസായ്​ 31 സ്ഥാനം​ മുന്നിലേക്ക്​ കയറി ബാറ്റ്​സ്​മാൻമാരുടെ റാങ്കിങ്ങിൽ കരിയറിലെ സുവർണ സ്ഥാനത്തെത്തി. നിലവിൽ ഏഴാം റാങ്കാണ്​ സസായ്​ക്ക്​. അയർലൻഡിനെതിരായ ടി20 പരമ്പരയിലെ കിടിലൻ പ്രകടനമാണ്​ സസായ്​ക്ക്​ നേട്ടമായത്​​.

െഎ.സി.സി പുറത്തുവിട്ട പുതിയ ടി20 റാങ്കിങ് ബാറ്റ്​സ്​മാൻമാരിൽ പാകിസ്​താ​​​​െൻറ ബാബർ അസമാണ്​ ഒന്നാം സ്ഥാനത്ത്​. ന്യൂസീലൻഡി​​​​െൻറ കൊളിൻ മൺറോ രണ്ടാമതാണ്​. ബൗളിങ്ങിൽ അഫ്​ഗാനിസ്ഥാ​​​​െൻറ റാഷിദ്​ ഖാൻ​ ഒന്നാമതും പാകിസ്​താ​​​​െൻറ ഷബാബ്​ ഖാൻ രണ്ടാമതും പാകിസ്താ​​​​െൻറ തന്നെ ഇമാദ്​ വസീം മൂന്നാമതുമാണ്​​. ഇന്ത്യയുടെ കുൽദീപ്​ യാദവ്​ (4) മാത്രമാണ്​ ആദ്യ പത്തിലുള്ളത്​.

Tags:    
News Summary - ICC Cricket Rankings-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.