കൗ​ൺ​സി​ലി​ൽ ഇ​ന്ത്യ ഒ​റ്റ​പ്പെ​ട്ടു; വോ​െ​ട്ട​ടു​പ്പി​ൽ ഇ​ന്ത്യ​ക്കൊ​പ്പം ല​ങ്ക മാ​ത്രം

ദുബൈ: അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിൽ (െഎ.സി.സി) ഇന്ത്യക്ക് വീണ്ടും തിരിച്ചടി. വരുമാനം പങ്കുവെക്കുന്നതിലും ഭരണനിർവഹണ പരിഷ്കരണത്തിലും ഇന്ത്യയുടെ അഭിപ്രായം അംഗങ്ങൾ വോട്ടിനിട്ട് തള്ളി.  വരുമാനം പങ്കുവെക്കുന്ന വിഷയത്തിൽ നടന്ന വോെട്ടടുപ്പിൽ 1-9നാണ് ഇന്ത്യൻ നിർദേശം തള്ളിയത്. 10  അംഗങ്ങളിൽ മറ്റുള്ളവരെല്ലാം ഇന്ത്യക്കെതിരായി. ഭരണനിർവഹണ പരിഷ്കരണത്തിലെ വോെട്ടടുപ്പിൽ  ഇന്ത്യക്കൊപ്പം ശ്രീലങ്ക മാത്രമാണ് നിലയുറപ്പിച്ചത്. 1-8 എന്ന മാർജിനിൽ ഇന്ത്യയുടെ ആവശ്യം തള്ളി.

െഎ.സി.സിയുടെ നിർദേശം അംഗീകരിക്കാൻ കഴിയില്ലെന്ന ഉറച്ച നിലപാടിലാണ് ബി.സി.സി.െഎ. സമ്മർദതന്ത്രമെന്ന നിലയിൽ ചാമ്പ്യൻസ് ട്രോഫി ടീം പ്രഖ്യാപിക്കേണ്ട അവസാന ദിവസമായിട്ടും ഇന്ത്യ അതിന്  തയാറായിട്ടില്ല. മൂന്നോ നാലോ കളിക്കാരുടെ കാര്യത്തിൽ ഒഴികെ ബാക്കിയുള്ളവരെല്ലാം കഴിഞ്ഞ കുറെ കാലമായി  ഇന്ത്യൻ ടീമിൽ സ്ഥിരതയോടെ കളിക്കുന്നവരാണ്. അതുകൊണ്ട് ടീം പ്രഖ്യാപിക്കാൻ ഇന്ത്യക്ക് അധികം സമയം  വേണ്ടിവരില്ലെന്ന വിശദീകരണമാണ് ബി.സി.സി.െഎയിലെ ഉന്നതർ മാധ്യമങ്ങൾക്ക് നൽകിയത്. ജൂൺ ഒന്നു  മുതൽ 18 വരെ ഇംഗ്ലണ്ടിലാണ് ചാമ്പ്യൻസ് ട്രോഫി നടക്കുക.

വിഹിതം വർധിപ്പിക്കാമെന്നും 10 േകാടി ഡോളർകൂടി അനുവദിക്കാമെന്നും െഎ.സി.സി ചെയർമാൻ ശശാങ്കർ  മനോഹർ മുന്നോട്ടുവെച്ച നിർദേശം ചർച്ചചെയ്യാൻപോലും കൂട്ടാക്കാതെ ഇന്ത്യ സമ്മർദതന്ത്രമാണ്  പ്രയോഗിക്കുന്നത്. പരിഗണിക്കാൻപോലും യോഗ്യമായ നിർദേശമല്ല ശശാങ്ക് മനോഹർ വെച്ചത് എന്ന്  ആക്ഷേപിക്കുകയാണ് ബി.സി.സി.െഎയിലെ ഉന്നതർ നടത്തിയത്. ഇന്ത്യയുടെ നിർദേശത്തിനൊപ്പം മറ്റു രാജ്യങ്ങളും ചേരുമെന്നായിരുന്നു ബി.സി.സി.െഎ അവകാശപ്പെട്ടത്.
  എന്നാൽ, വോെട്ടടുപ്പിൽ ഇന്ത്യ ഒറ്റപ്പെട്ടതോടെ ഇനി എന്തു നടപടിയാണ് ബി.സി.സി.െഎയിൽനിന്നുണ്ടാവുക  എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. 

Tags:    
News Summary - icc cricket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.