െഡർബി (ഇംഗ്ലണ്ട്): ഒാപണർമാരായ പൂനം റോത്ത് (86), സ്മൃതി മന്ദന (90), ക്യാപ്റ്റൻ മിതാലി രാജ് (71) എന്നിവരുടെ അർധ സെഞ്ച്വറി മികവിൽ വനിത ലോകകപ്പ് ക്രിക്കറ്റിെൻറ ഉദ്ഘാടന മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 281 റൺസ്. 144 റൺസിെൻറ കൂട്ടുകെെട്ടാരുക്കിയ പൂനം റോത്ത്^സ്മൃതി മന്ദന എന്നിവരുടെ ഒാപണിങ് കൂട്ടുകെട്ട് മികവിലാണ് ആതിഥേയർക്കെതിരെ ഇന്ത്യക്ക് മികച്ച സ്കോർ കണ്ടെത്താനായത്.
ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. എന്നാൽ, ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹെതർ നൈറ്റിെൻറ കണക്കുകൂട്ടൽ ഇന്ത്യൻ ഒാപണിങ് ജോടികൾ തെറ്റിച്ചു. പൂനം റോത്തും സ്മൃതി മന്ദനയും ഇംഗ്ലീഷ് ബൗളിങ്ങിലെ ചതിക്കുഴികൾ മനസ്സിലാക്കി കരുതലോടെ ബാറ്റുവീശിയപ്പോൾ വിക്കറ്റ് വീഴാതെ ഇന്ത്യൻ സ്കോർ ഉയർന്നു. ടീം ടോട്ടൻ 144ൽ എത്തിനിൽക്കെയാണ് ആദ്യ വിക്കറ്റ് വീഴുന്നത്. ഡെന്നിസൽ ഹേസലിെൻറ പന്തിൽ സെഞ്ച്വറിക്കരികെ സ്മൃതി മന്ദനയാണ് (90) പുറത്തായത്.
എന്നാൽ, ക്രീസിലെത്തിയ ക്യാപ്റ്റൻ മിതാലി രാജ്, റോത്തിനെ കൂട്ടുപിടിച്ച് സ്കോറുയർത്തി. രണ്ടാം വിക്കറ്റിൽ 78 റൺസിെൻറ പാർട്ണർഷിപ്പുമായി നിൽക്കവെ പൂനം റോത്ത് (86) പുറത്തായി. മറുവശത്ത് ക്യാപ്റ്റൻ മിതാലി രാജ് അർധ സെഞ്ച്വറിയുമായി കുതിച്ചു. മിതാലി രാജിെൻറ തുടർച്ചയായ ഏഴാം അർധ സെഞ്ച്വറിയാണിത്. 71 റൺസുമായി ക്യാപ്റ്റൻ അവസാനപന്തിൽ പുറത്താവുകയായിരുന്നു. ഹർമൻപ്രീത് കൗർ 24 റൺസുമായി പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിനായി ഹെതർ നൈറ്റ് രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോൾ, ഡാനിലെ ഹേസൽ ഒരു വിക്കറ്റ് വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.