നോട്ടിങ്ഹാം: ഈ ലോകകപ്പിൽ പരാജയമറിയാത്ത രണ്ട് ടീമുകളാണ് വ്യാഴാഴ്ച നേർക്കുനേർ ഏറ് റുമുട്ടുന്നത്. രസംകൊല്ലിയായി മഴയെത്തിയില്ലെങ്കിൽ െട്രൻഡ്ബ്രിഡ്ജിലെ മൈതാനത്ത് തീപ ാറും. കളിച്ച മൂന്നു കളിയിലും ജയിച്ച് ഹോട്ട് കിരീട ഫേവറിറ്റുകൾക്കൊത്ത പ്രകടനം തുടരു ന്ന ന്യൂസിലൻഡ് കടമ്പ കടക്കൽ ഇന്ത്യക്കത്ര എളുപ്പമാകില്ല. എന്നാൽ, ശക്തരായ ദക്ഷിണാഫ ്രിക്കയെയും നിലവിലെ ചാമ്പ്യൻമാരായ ഒസീസിനെയും തകർത്തിട്ടാണ് ടീം ഇന്ത്യ മൂന്നാം അങ് കത്തിനിറങ്ങുന്നത് എന്നതുകൊണ്ട് കീവിസിെൻറ ആവനാഴിയിലെ പഴയ അസ്ത്രങ്ങളും മാറ്റിപ്പ ണിയേണ്ടിവരും.
ധവാനില്ലാതെ ഇന്ത്യ
ഒസീസിെനതിരെ സെഞ്ച്വറിയടിച്ച് രോഹിതിന ൊപ്പം റെക്കോഡ് കൂട്ടുകെട്ടിലേക്ക് നീങ്ങുന്ന ഒാപണർ ശിഖർ ധവാെൻറ പരിക്കാണ് ഇന്ത്യൻ ആര ാധകരുടെ നെഞ്ചിടിപ്പ്. ആസ്ട്രേലിയക്കെതിരായ മത്സരത്തിൽ പാറ്റ് കമ്മിൻസിെൻറ പന്തുക ൊണ്ട് കൈവിരലിന് പൊട്ടലുണ്ടായതാണ് ടീം ഇന്ത്യയുടെ ഒഴുക്കിനെ ബാധിച്ചത്. ചുരുങ്ങിയത് മൂന്നാഴ്ചത്തെ വിശ്രമമെങ്കിലും വേണ്ടിവരുമെന്നാണ് മെഡിക്കൽ റിപ്പോർട്ട്. നിലവിലെ സാഹചര്യത്തിൽ ധവാന് ജൂണിലെ മത്സരങ്ങളെല്ലാം നഷ്്ടപ്പെടാനാണ് സാധ്യത.
കീവിസിനെതിരെ ധവാന് പകരം ലോകേഷ് രാഹുലായിരിക്കും ഒാപൺ ചെയ്യുക. നാലാമനായി വിജയ്് ശങ്കറോ, ദിനേശ് കാർത്തികോ അന്തിമ ഇലവനിൽ ഉൾപ്പെട്ടേക്കും. അതേസമയം, ധവാെൻറ പരിക്ക് സാരമുള്ളതായതിനാൽ ടീമിൽ മാറ്റം വരുത്താനും ടീം മാനേജ്മെൻറിൽ ആലോചനയുണ്ട്. അങ്ങനെ വന്നാൽ ഋഷഭ് പന്തിനായിരിക്കും സാധ്യത. പന്തിനെ ടീമിനൊപ്പം ചേരാനുള്ള തയാറെടുപ്പിനായി ഇംഗ്ലണ്ടിലേക്ക് വിളിപ്പിച്ചതായും റിപ്പോർട്ടുണ്ട്. ധവാെൻറ ഫിറ്റ്നസ് സംബന്ധിച്ച് ഡോക്ടർമാരുടെ അന്തിമ റിപ്പോർട്ട ലഭിച്ച ശേഷമേ നടപടിയുണ്ടാകൂ.
കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ ഇന്ത്യൻ ടീമിെൻറ ബാറ്റിങ് പ്രതീക്ഷക്കൊത്തുയർന്നിരുന്നു. ഒാപണർ രോഹിത് ശർമയും നായകൻ വിരാട് കോഹ്ലിയുമുൾപ്പെടുന്ന ബാറ്റിങ് നിര ശക്തമാണ്. രണ്ടു മത്സരങ്ങളിൽനിന്ന് അഞ്ച് വിക്കറ്റ് വീതം നേടിയ ഭുവനേശ്വർ കുമാറും ജസ്പ്രീത് ബുംറയും പേസ് ആക്രമണത്തിന് ചുക്കാൻ പിടിക്കും. മികച്ച ഫോമിലുള്ള ലെഗ് സ്പിന്നർ യുവേന്ദ്ര ചാഹൽ കിവീസിന് തലവേദനയായിരിക്കും.
ബൗളിങ് കരുത്തിൽ കിവീസ്
മൂന്നു മത്സരങ്ങളിൽനിന്ന് എട്ടുവിക്കറ്റ് നേടി വിക്കറ്റ്് വേട്ടക്കാരിൽ മുന്നിലുള്ള ലോക്കി ഫെർഗൂസൻ, ലോകത്തിലെതന്നെ മികച്ച പേസർമാരിലൊരാളയ മാറ്റ് ഹെൻട്രി, വിക്കറ്റ് വേട്ടയിൽ ഇവർക്കൊപ്പം കട്ടക്ക് നൽക്കുന്ന ജയിംസ് നീഷം- ഇവർ മൂന്നുപേരുമാണ് കിവീസ് ഇന്ത്യൻ ബാറ്റ്സ്മാൻമാർക്കായി കാത്തുവെച്ച വജ്രായുധങ്ങൾ. ട്രെൻഡ് ബോൾട്ട് ഫോമിലേക്കുയർന്നാൽ കിവീസ് പ്രതീക്ഷകൾക്ക് പിന്നെയും കനമേകും. മാർട്ടിൻ ഗുപ്്റ്റിലും നായകൻ കെയിൻ വില്യംസണും റോസ്ടെയ്്ലറുമുൾപ്പെടുന്ന ബാറ്റിങ് നിരയും പ്രത്യാക്രമണത്തിന് ശേഷിയുള്ളവരാണ്. വിദേശത്ത് ന്യൂസിലൻഡിനെതിരെ ഇന്ത്യയുടെ റെക്കോഡ് അത്ര ഭദ്രമല്ല. എന്നാൽ, ലോകകപ്പിൽ ഇരുടീമും നേർക്കുനേർ ഏഴു മത്സരങ്ങളിൽ നാലിൽ ന്യൂസിലൻഡും മൂന്നു മത്സരങ്ങളിൽ ഇന്ത്യയും വിജയിച്ചിട്ടുണ്ട്.
പിച്ച് റിപ്പോർട്ട്
ട്രെൻഡ് ബ്രിഡ്ജ് പൊതുവേ ബാറ്റിങ് സൗഹൃദവിക്കറ്റാണ്. ഇന്നിങ്സിെൻറ തുടക്കത്തിൽ സ്പിന്നർമാർ ടേൺകിട്ടാൻ ഏറെ പ്രയാസപ്പെടുമെന്നാണ് റിപ്പോർട്ട്. കാലാവസ്ഥ പ്രവചനപ്രകാരം ശക്തമായ മഴയെത്താനിടയുണ്ട്. എങ്കിലും ഈ അവസ്ഥയിൽ പേസർമാർക്ക് അനുകൂലമായിരിക്കും വിക്കറ്റെന്നാണ് വിലയിരുത്തുന്നത്.
ടീം ഇവരിൽ നിന്ന്
ഇന്ത്യ: വിരാട് കോഹ്ലി (ക്യാപ്്റ്റൻ), രോഹിത് ശർമ, ലോകേഷ് രാഹുൽ, എം.എസ്. ധോണി, ഹർദിക് പാണ്ഡ്യ, കേദാർ ജാദവ്, വിജയ് ശങ്കർ, കുൽദീപ് യാദവ്, വിജയ്ശങ്കർ, യയുസ്വേന്ദ്ര ചഹൽ, ജസ്പ്രിത് ബുംറ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി, ദിനേഷ് കാർത്തിക്, രവീന്ദ്ര ജദേജ.
ന്യൂസിലൻഡ്: കെയ്ൻ വില്യംസൺ (ക്യാപ്്റ്റൻ), മാർട്ടിൻ ഗുപ്റ്റിൽ, മാറ്റ് ഹെൻട്രി, ടോം ലതാം, കോളിൻ മുൻറോ, ജയിംസ് നീഷം, ഹെൻട്രിനിക്കോളാസ്, മിച്ചൽ സാൻഡ്നർ, ഇഷ് സോധി, ട്രെൻഡ് ബോൾട്ട്, കോളിൻ ഡെ ഗ്രാൻഡ് ഹോം, ലോക്കി ഫെർഗൂസൻ, ടിം സൗത്തീ, റോസ് ടെയ്്ലർ, ടോം ബ്ലൻഡൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.