2015 ലോകകപ്പ് സെമിയിൽ ആസ്ട്രേലിയയുടെ 328 റൺസ് എന്ന ലക്ഷ്യം ഇന്ത്യ പിന്തുടരുേമ്പാൾ ക ൂട്ടത്തകർച്ചയായിരുന്നു ഫലം. അപ്പോഴായിരുന്നു ധോണിയുടെ രക്ഷാപ്രവർത്തനം. 65 റൺസി ൽ നിൽക്കെ മാക്സ്വെല്ലിെൻറ ഡയറക്ട് ത്രോയിൽ ധോണി പുറത്തായത് ഇന്ത്യക്ക് തിരി ച്ചടിയായി. ഇന്ന് 2019. ഇന്ത്യൻ ജയപ്രതീക്ഷകൾക്കിടയിൽ ധോണിയെ നേരിെട്ടറിഞ്ഞു വീഴ്ത്തിയത് മാർട്ടിൻ ഗുപ്റ്റിൽ. ഇൗ വീഴ്ച ഇന്ത്യയുടെ തോൽവി എളുപ്പമാക്കി.
ജദേജ കപിലായി; പക്ഷേ, ഇന്ത്യ ജയിച്ചില്ല
1983 ലോകകപ്പിൽ നിർണായക മത്സരത്തിൽ സിംബാബ്വെക്കെതിരെ ഇന്ത്യ അഞ്ചിന് 17 റൺസ് എന്ന നിലയിൽ തകർന്ന സമയം. അപ്പോഴാണ് വാലറ്റത്തെ കൂട്ടുപിടിച്ച് കപിൽ കത്തിക്കയറിയത്. 138 പന്തിൽ 175 റൺസെടുത്ത കപിൽ ടീമിനെ 266ലെത്തിച്ചു. ഒടുവിൽ ഇന്ത്യക്ക് 31 റൺസ് ജയം.
സെമിയിൽ കടന്ന ഇന്ത്യ ഫൈനലിൽ വിൻഡീസിനെ വീഴ്ത്തി കപ്പടിച്ചു. സമാനമായ തിരിച്ചുവരവിനായിരുന്നു ജദേജയുടെ രക്ഷാപ്രവർത്തനം. 77 റൺസിെൻറ ക്ലാസിക് ഇന്നിങ്സ് കാഴ്ചവെച്ചെങ്കിലും ഇന്ത്യക്ക് ജയിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.