ചെസ്റ്റർ ലീ സ്ട്രീറ്റ്: നികോളസ് പുരാെൻറ (118) ഒറ്റയാൾ പോരാട്ടത്തിനും ശ്രീലങ്ക ഉയർത്തിയ റൺമല കീഴടക്കാൻ സാധിച്ചില്ല. ആവിഷ്ക ഫെർണാണ്ടോയുടെ (104) കന്നി ഏകദിന സെഞ്ച്വറി മികവിൽ ശ്രീലങ്ക കുറിച്ച 339 റൺസ് ലക്ഷ്യം പിന്തുടർന്ന വിൻഡീസിന് 50 ഒാവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 315 റൺസെടുക്കാേന കഴിഞ്ഞുള്ളൂ.
പുരാനെ കൂടാതെ വിൻഡീസ് നിരയിൽ വാലറ്റക്കാരൻ ഫാബിയൻ അലൻ (51), ക്രിസ് ഗെയ്ൽ (35), ജാസൺ, ഷിംറ്റൺ ഹെറ്റ് മെയർ (29), ഹോൾഡർ (26) എന്നിവർ ചെറുത്തുനിന്നു. 199 റൺസിന് ആറ് എന്ന നിലയിൽ പരാജയം അഭിമുഖീകരിച്ച വിൻഡീസിനെ പുരാനും അലനും ചേർന്ന് ഏഴാം വിക്കറ്റിൽ കൂട്ടിച്ചേർത്ത 83 റൺസാണ് പ്രതീക്ഷയേകിയത്.
പുരാൻ ക്രീസിലുള്ള സമയം വിജയം പ്രതീക്ഷിച്ച വിൻഡീസിന് നിരാശ സമ്മാനിച്ച് ആദ്യ ഒാവർ എറിയാനെത്തിയ ആഞ്ചലോ മാത്യൂസ് താരത്തെ വിക്കറ്റ് കീപ്പറുടെ കൈകളിൽ എത്തിച്ചു. പുരാൻ വീണതോടെ മത്സരം ശ്രീലങ്കയുടെ വരുതിയിലാകുകയായിരുന്നു. അവസാന ഒാവറിൽ ജയിക്കാൻ 27 റൺസ് വേണ്ടിയിരുന്ന വിൻഡീസിന് മൂന്ന് റൺസെടുക്കാേന കഴിഞ്ഞുള്ളൂ.
വിക്കറ്റിനിടയിലെ ഒാട്ടത്തിൽ അശ്രദ്ധരായ വിൻഡീസ് ബാറ്റ്സ്മാൻമാരിൽ മൂന്നു പേരാണ് റണ്ണൗട്ടായി മടങ്ങിയത്. ദിമുത് കരുണരത്നെ (32) , കുശാൽ പെരേര (64), എയ്ഞ്ചലോ മാത്യൂസ് (26), ലഹിരു തിരിമന്നെ (45), കുശാൽ മെൻഡിസ്(39) എന്നിർ ലങ്കക്കായി ബാറ്റിങ്ങിൽ തിളങ്ങി. ലസിത് മലിംഗ മൂന്ന് വിക്കറ്റെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.