കൊളംബോ: സിക്സും ഫോറും പേമാരിയായി പെയ്തിറങ്ങിയ പോരാട്ടത്തിൽ ബംഗ്ലാദേശിന് തകർപ്പൻ ജയം. ത്രിരാഷ്ട്ര ട്വൻറി20 പരമ്പരയിൽ ശ്രീലങ്ക പടുത്തുയർത്തിയ 214 റൺസ് എന്ന കൂറ്റൻ ടോട്ടലിനെ അതേ വീര്യത്തിൽ പിന്തുടർന്ന ബംഗ്ലാദേശ് അഞ്ചു വിക്കറ്റ് കൈയിലിരിക്കെ മറികടന്നു. ആദ്യം ബാറ്റുചെയ്ത ലങ്ക കുശാൽ പെരേര (74), കുശാൽ മെൻഡിസ് (57) എന്നിവരുടെ വെടിക്കെട്ട് ബാറ്റിങ് മികവിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് 214 റൺസെടുത്തത്. ഒാപണർ ധനുഷ്ക ഗുണതിലക (26), ഉപുൽ തരംഗ (32 നോട്ടൗട്ട്) എന്നിവരും തിളങ്ങി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് വെടിക്കെട്ട് മാത്രം മനസ്സിൽ കണ്ടാണ് തുടങ്ങിയത്. ഒാപൺ ചെയ്ത തമിം ഇഖ്ബാലും (47) ലിട്ടൺ ദാസും (19 പന്തിൽ 43) ലങ്കൻ ബൗളിങ് നിരയെ തച്ചുടച്ച് തുടങ്ങിയപ്പോൾ കളിയുടെ ഗതി തീരുമാനിക്കപ്പെട്ടു. സ്കോർ 100ലെത്തിയപ്പോഴാണ് ഇൗ രണ്ടു വിക്കറ്റുകൾ നഷ്ടമായത്. പിന്നീട് ക്രീസിലെത്തിയ മുഷ്ഫിഖുർറഹിം ബംഗ്ലാ വിസ്ഫോടനത്തിെൻറ ഉത്തരവാദിത്തമേറ്റു.
തലങ്ങും വിലങ്ങും പ്രഹരിച്ച മുഷ്ഫിഖ് 35 പന്തിൽ 72 റൺസ് അടിച്ചുകൂട്ടിയാണ് വിജയം ഉറപ്പിച്ചത്. അഞ്ച് ബൗണ്ടറിയും നാല് സിക്സറും പിറന്നതായിരുന്നു മാസ്മരിക ഇന്നിങ്സ്. സൗമ്യ സർകാറും (24), മഹ്മൂദുല്ലയും (20) മുഷ്ഫിഖിന് ഉറച്ച പിന്തുണനൽകി. സാബിർ റഹ്മാൻ (0) മാത്രമാണ് നിരാശപ്പെടുത്തിയത്.അഞ്ച് സിക്സർ പറത്തിയ ലിട്ടൺ ദാസാണ് ബംഗ്ലാദേശ് നിരയിൽ കൂടുതൽ പ്രഹരശേഷി പുറത്തെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.