വിശാഖപട്ടണം: ഏകദിനമോ ട്വൻറി20യോ എന്നതല്ല, കിട്ടിയ അവസരത്തിൽ മിന്നും പ്രകടനവു മായി സെലക്ടർമാരുടെ മനസ്സിളക്കണം. ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ തെരഞ്ഞെടുക്കു േമ്പാൾ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമാവണം. ഇന്ത്യൻ മണ്ണിൽ സന്ദർശനത്തിനെത്തിയ ആ സ്ട്രേലിയക്കെതിരെ ഇന്ന് കളിതുടങ്ങുേമ്പാൾ നീലപ്പടയുടെ മനസ്സിൽ ഇൗയൊരു ചിന്തമാത്രമേയുള്ളൂ. അഞ്ച് ഏകദിനവും രണ്ട് ട്വൻറി20യും കളിക്കാനായാണ് ഒാസീസ് ഇന്ത്യയിലെത്തിയത്. പരമ്പരയിലെ ആദ്യ ട്വൻറി20 പോരാട്ടത്തിന് ഇന്ന് വിശാഖപട്ടണത്ത് ടോസ് വീഴും. മാർച്ച് രണ്ടു മുതലാണ് ഏകദിന പരമ്പര.
ലക്ഷ്യം ഇംഗ്ലണ്ട്
കളി ഇന്ത്യയിലാണെങ്കിലും കളിക്കാരുടെ കണ്ണുകൾ ഇംഗ്ലണ്ടിലേക്കാണ്. ഇന്ത്യയുടെ ലോകകപ്പ് ടീമിൽ ഇടം പിടിക്കാൻ മികച്ച പ്രകടനത്തിന് കച്ചെകട്ടുകയാണ് വിരാട് കോഹ്ലിയുടെ സംഘം. ലോകകപ്പ് സ്ക്വാഡിലേക്കായി 90 ശതമാനവും സീറ്റ് ഫുൾ ആയെന്ന് സെലക്ടർ എം.എസ്.കെ പ്രസാദ് തന്നെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇനിയുള്ളത് രണ്ട് സീറ്റുകൾ. അവ ഉറപ്പിക്കാനുള്ളതാണ് ഇൗ പോരാട്ടം. മേയ് 30ന് ആരംഭിക്കുന്ന ലോകകപ്പിന് മുന്നോടിയായി ഇന്ത്യയുടെ അവസാന പരമ്പരക്കാണ് തുടക്കം കുറിക്കുന്നത്. മാർച്ച് 13ഒാടെ ഏഴ് കളിയുടെ പരമ്പര കഴിയുേമ്പാഴേ ക്കും ഇന്ത്യയുടെ ഇംഗ്ലണ്ട് ദൗത്യസംഘം സജ്ജമാവും.
പിന്നെ െഎ.പി.എൽ പോരാട്ടവും കഴിഞ്ഞ് നേരെ ലോകകപ്പിെൻറ തിരക്കുകാലം. കോഹ്ലിയുടെയും രവിശാസ്ത്രിയുടെയും പിന്തുണയുള്ള വിജയ് ശങ്കറിനും ഋഷഭ് പന്തിനുമാണ് നിർണായകം. ഇൗ പമ്പരയിൽ നന്നായി കളിച്ചാൽ ഇംഗ്ലണ്ടിലേക്ക് ഇടം ഉറപ്പ്. ന്യൂസിലൻഡിൽ ട്വൻറി20 പരമ്പര കൈവിട്ടതിെൻറ നിരാശയിലാണ് ഒാസീസിനെതിരെ സ്വന്തം നാട്ടിലിറങ്ങുന്നത്. രണ്ടു മാസം മുമ്പ് ഒാസീസ് മണ്ണിൽ ടെസ്റ്റും ഏകദിനവും ജയിച്ചപ്പോൾ കൈയിലൊതുങ്ങാതെ പോയതും ട്വൻറി20യായിരുന്നു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 1-1ന് സമനിലയിൽ പിരിഞ്ഞു. ആ കണക്ക് ഇക്കുറി കോഹ്ലിക്കും സംഘത്തിനും തീർക്കാനാവുമെന്നാണ് പ്രതീക്ഷ. ബൗളിങ് ജസ്പ്രീത് ബുംറയുടെ തിരിച്ചുവരവും, പുതുമുഖ താരം മായങ്ക് മർകണ്ഡേയുടെ സാന്നിധ്യവുമാണ് ശ്രദ്ധേയം.
അതേസമയം, നാട്ടിൽ തോറ്റതിെൻറ നാണക്കേട് മാറ്റാനാണ് ആരോൺ ഫിഞ്ചും സംഘവും ഇന്ത്യയിലെത്തുന്നത്. ഇവിടെ ഒരു ജയംപോലും അവർക്ക് ആശ്വാസമാവും. ഡാർസിഷോർട്, പാറ്റ്കമ്മിൻസ്, ഹാൻഡ്സ്കോമ്പ്, ഖ്വാജ തുടങ്ങിയവർ അണിനിരക്കുന്ന ഒാസീസിനും ഇത് ലോകകപ്പിെൻറ മുന്നൊരുക്കം തന്നെ.
ടീം ഇന്ത്യ: വിരാട് േകാഹ്ലി, രോഹിത് ശർമ, കെ.എൽ രാഹുൽ, ശിഖർ ധവാൻ, ഋഷഭ് പന്ത്, ദിനേഷ് കാർത്തിക്, എം.എസ് ധോണി, ക്രുണാൽ പാണ്ഡ്യ, വിജയ് ശങ്കർ, യുസ്വേന്ദ്ര ചഹൽ, ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്, സിദ്ധാർഥ് കൗൾ, മായങ്ക് മർകണ്ഡേ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.