മുംബൈ: ഇതുവരെ കണ്ടതൊന്നുമല്ല കളി. ഏകദിന ലോകകപ്പിനുശേഷം ബംഗ്ലാദേശ്, വെസ്റ്റി ൻഡീസ്, ശ്രീലങ്ക എന്നീ ടീമുകളെ തോൽപിച്ച വമ്പുമായി നിൽക്കുന്ന ഇന്ത്യക്ക് യഥാർഥ പരീ ക്ഷണം വന്നെത്തി. പഴയ പ്രതാപത്തിലേക്ക് നടന്നടുക്കുന്ന ആസ്ട്രേലിയക്കെതിരായ മൂന്ന ് മത്സര ഏകദിന പരമ്പരക്ക് ഇന്ന് മുംബൈയിൽ തുടക്കമാകും. പരമ്പരയോടൊപ്പംതന്നെ സമ കാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ പട്ടത്തിന് പോരടിക്കുന്ന വിരാട് കോഹ്ലിയും സ്റ്റീവൻ സ്മിത്തും ഇരുഭാഗത്തും അണിനിരക്കുന്നതോടെ പരമ്പരക്ക് മറ ്റൊരു മാനംകൂടി കൈവരും. 2019 ഏകദിന ലോകകപ്പ് സെമിക്കുശേഷം ആസ്ട്രേലിയ കളിക്കുന്ന ആദ്യ ഏകദിനം കൂടിയാണിത്.
ധവാനും രാഹുലും
കളിച്ചേക്കും
ലോകേഷ് രാഹുൽ, ശിഖർ ധവാൻ എന്നിവരിൽ ആരെ ഓപണറായി പരിഗണിക്കും എന്നതാണ് ഇന്ത്യയെ കുഴക്കുന്ന ചോദ്യം. സമീപകാലത്തെ മികവ് പരിഗണിക്കുകയാണെങ്കിൽ രാഹുൽ, ധവാനെക്കാൾ ഏറെ മുന്നിലാണ്. എന്നാൽ ഓസീസിനെതിരെ മികച്ച ബാറ്റിങ് റെക്കോഡുള്ള ധവാനെ തഴയാനും ടീം മാനേജ്മെൻറിന് മനസ്സ് വരുന്നില്ല. ഇരുവരെയും ആദ്യ ഇലവനിൽ ഉൾപ്പെടുത്തുമെന്നാണ് ക്യാപ്റ്റൻ വിരാട് കോഹ്ലി നൽകുന്ന സൂചന. ഇവർക്കായി ബാറ്റിങ് ഓർഡറിൽ താഴേക്കിറങ്ങാനും തയാറാണെന്ന് കോഹ്ലി തിങ്കളാഴ്ച വ്യക്തമാക്കി. ഏകദിന ലോകകപ്പിൽ ധവാെൻറ െസഞ്ച്വറി മികവിലാണ് ഇന്ത്യ കംഗാരുക്കളെ തോൽപിച്ചത്. മധ്യനിരയാണ് മറ്റൊരു തലവേദന. കേദാർ ജാദവിനെയും ഹർദിക് പാണ്ഡ്യക്കുപകരം ടീമിലെത്തിയ ശിവം ദുബെയെയും പൂർണമായി വിശ്വാസത്തിലെടുക്കാൻ സാധിക്കില്ല. വിൻഡീസിനെതിരെയും ശ്രീലങ്കക്കെതിരെയും ബാറ്റിങ്ങിൽ മിന്നൽ പ്രകടനം നടത്തിയ ശർദുൽ ഠാകുർ പ്രതീക്ഷ നൽകുന്നുണ്ട്. ജസ്പ്രീത് ബൂംറ ഏകദിന ജഴ്സിയിൽ മടങ്ങിയെത്തുന്നത് ബൗളിങ് നിരയെ കൂടുതൽ ശക്തിപ്പെടുത്തും. ഓസീസിനെതിരെ ഹാട്രിക് നേടിയ ചരിത്രമുള്ള കുൽദീപ് യാദവിനെയാകും സ്പിന്നറുടെ റോളിൽ കളിപ്പിക്കുക.
ഏകദിനത്തിൽ അരങ്ങേറാൻ ലബുഷെയ്ൻ
ടെസ്റ്റ് ക്രിക്കറ്റിലെ പുതിയ സൂപ്പർ താരമായി ഉദിച്ചുയർന്ന മാർനസ് ലബുഷെയ്ൻ പരിമിത ഓവർ ക്രിക്കറ്റിലെ അരങ്ങേറ്റത്തിനും ഇന്ത്യൻ മണ്ണ് സാക്ഷ്യം വഹിക്കും.
കഴിഞ്ഞവർഷം ഇന്ത്യക്കെതിരെ നടന്ന ഏകദിന പരമ്പരയിൽ ആസ്ട്രേലിയക്ക് 3-2ന് വിജയം സമ്മാനിച്ചതിൽ പ്രധാനികളായ പീറ്റർ ഹാൻഡ്സ്കോമ്പും ആഷ്ടൺ ടേണറും ഇക്കുറിയും ടീമിലുണ്ട്. അന്ന് 2-0ത്തിനു പിന്നിൽനിന്നശേഷമായിരുന്നു ഓസീസിെൻറ ഐതിഹാസിക തിരിച്ചുവരവ്. മിന്നും ഫോമിലുള്ള പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്, കെയ്ൻ റിച്ചാർഡ്സൺ എന്നിവർ നയിക്കുന്ന ഓസീസ് ബൗളിങ് ഡിപാർട്മെൻറിനെ മെരുക്കാൻ കോഹ്ലിപ്പട അൽപം വിയർപ്പൊഴുക്കേണ്ടിവരും.
ടീം
ഇന്ത്യ: വിരാട് കോഹ്ലി (ക്യാപ്റ്റൻ), രോഹിത് ശർമ, ശിഖർ ധവാൻ, ലോകേഷ് രാഹുൽ, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, കേദാർ ജാദവ്, ഋഷഭ് പന്ത് (കീപ്പർ), ശിവം ദുബെ, രവീന്ദ്ര ജദേജ, യൂസ്വേന്ദ്ര ചഹൽ, കുൽദീപ് യാദവ്, നവ്ദീപ് സെയ്നി, ജസ്പ്രീത് ബൂംറ, ശർദുൽ ഠാകുർ, മുഹമ്മദ് ഷമി.
ആസ്ട്രേലിയ: ആരോൺ ഫിഞ്ച് (ക്യാപ്റ്റൻ), അലക്സ് കാരി (കീപ്പർ), പാറ്റ് കമ്മിൻസ്, ആഷ്ടൺ അഗർ, പീറ്റർ ഹാൻഡ്സ്കോംബ്, ജോഷ് ഹെയ്സൽവുഡ്, മാർനസ് ലബുഷെയ്ൻ, കെയ്ൻ റിച്ചാർഡ്സൺ, സ്റ്റീവൻ സ്മിത്ത്, മിച്ചൽ സ്റ്റാർക്, ആഷ്ടൺ ടേണർ, ഡേവിഡ് വാർണർ, ആദം സാംബ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.