ആൻറിഗ: വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം എകദിന മൽസരത്തിൽ ഇന്ത്യക്ക് 93 റൺസ് ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യനാലിന് 251 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ്ഇൻഡീസ് 38.1 ഒാവറിൽ 158 റൺസിന് പോരാട്ടം അവസാനിപ്പിക്കുകയായിരുന്നു. കുൽദീപ് യാദവ്, രവിചന്ദ്ര അശ്വിൻ എന്നിവരുടെ തകർപ്പൻ ബോളിങ്ങാണ് വെസ്റ്റ്ഇൻഡീസിനെ തകർത്തത്. ഇരുവരും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ എം.എസ് ധോണിയുടെയും രഹാനയുടെയും തകർപ്പൻ ബാറ്റിങ്ങാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. രഹാന (72) റൺസെടുത്ത് പുറത്തായി. ധോണി(78) റൺസെടുത്ത് പുറത്താകാതെ നിന്നു. കേദാർ ജാദവ്(40) ,യുവരാജ് സിങ്(39) എന്നിവരുടെ ബാറ്റിങ്ങും ഇന്ത്യൻ ടീമിെൻറ പ്രകടനത്തിൽ നിർണായകമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.