കൊളംബോ: ‘ഹിറ്റ്മാൻ’ രോഹിത് ശർമ പരമ്പരയിലാദ്യമായി ഫോമിലേക്ക് തിരിച്ചുവന്നപ്പോൾ, ബംഗ്ലാദേശിനെതിരെ ട്വൻറി 20യിൽ ഇന്ത്യക്ക് ജയം.ഇന്ത്യ ഉയർത്തിയ 177 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് 20 ഒാവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 159 റൺസെടുക്കാനെ കഴിഞ്ഞുള്ളു. നേരത്തെ അർധസെഞ്ച്വറി നേടിയ രോഹിത് ശർമയുടെയും (89) നായകന് പിന്തുണ നൽകിയ സുരേഷ് റെയ്നയുടെയും (47) കരുത്തിലാണ് നിശ്ചിത ഒാവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 176 റൺസെടുത്തത്.
പിന്തുടർന്ന് ജയിക്കുന്നതിൽ ഇന്ത്യയുടെ മിടുക്ക് നന്നായറിയാമായിരുന്ന ബംഗ്ലാദേശ് ക്യാപ്റ്റൻ മഹ്മൂദുല്ല ടോസ് നേടിയപ്പോൾ, മറ്റൊന്നും ആലോചിക്കാതെ ഫീൽഡിങ് തിരഞ്ഞെടുത്തു. പന്തുമായെത്തിയ അബുഹൈദറിനെ കരുതലോടെയാണ് രോഹിത് ശർമയും ശിഖർ ധവാനും നേരിട്ടത്. എന്നാൽ, രണ്ടാം ഒാവർ മുതൽ ഗിയർ മാറ്റിയ ഇന്ത്യൻ ഒാപണർമാർ സ്കോറിങ്ങിന് വേഗം കൂട്ടി. ധവാനായിരുന്നു തുടക്കത്തിൽ വേഗം കൂടുതൽ. 27 പന്തിൽ 35 റൺസുമായി നിൽക്കവെ റുബൈൽ ഹുസൈെൻറ പന്തിൽ ബൗൾഡായി ധവാൻ മടങ്ങി. എന്നാൽ, കൂട്ടിന് സുരേഷ് റെയ്നയെത്തിയതോടെ നായകൻ സ്കോർ വേഗത്തിലാക്കി. ഇതിനിടക്ക് ഒരുതവണ രോഹിതിനെ വിട്ടുകളഞ്ഞ ബംഗ്ലാദേശ് താരത്തിെൻറ ബാറ്റിങ് ചൂട് നന്നായറിഞ്ഞു. അഞ്ചു വീതം സിക്സും ഫോറുമായി 61 പന്തിൽ 89 റൺസെടുത്ത രോഹിത് അവസാന പന്തിലാണ് പുറത്താവുന്നത്. 30 പന്തിൽ 47 റൺസെടുത്ത സുരേഷ് റെയ്ന അർധസെഞ്ച്വറിക്കരികെ മടങ്ങി. ദിനേഷ് കാർത്തിക് പുറത്താകാതെ രണ്ടു റൺസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.