വെല്ലിങ്ടൺ: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിെൻറ ഒന്നാമിന്നിങ്സിൽ ന്യൂസിലൻഡിന് ലീഡ്. സ ന്ദർശകരെ ഒന്നാമിന്നിങ്സിൽ 165 റൺസിന് പുറത്താക്കിയ ന്യൂസിലൻഡ് രണ്ടാം ദിവസം കളി നിർത്തുേമ്പാൾ അഞ്ചു വിക്കറ് റ് നഷ്ടത്തിൽ 216 റൺസെടുത്തിട്ടുണ്ട്. അഞ്ചു വിക്കറ്റ് കൈയിലിരിക്കേ 51 റൺസിന് മുന്നിലാണ് കിവികൾ.
ക്യാപ് റ്റൻ കെയ്ൻ വില്യംസണിെൻറ (153 പന്തിൽ 89) അർധസെഞ്ച്വറിയാണ് ആതിഥേയർക്ക് കരുത്തുപകർന്നത്. റോസ് െടയ്ലർ 44ഉം ടോം ബ്ലൻെഡൽ 30ഉം റൺസെടുത്തു. ടോം ലതാം (11), ഹെൻറി നിക്കോൾസ് (17) എന്നിവരാണ് പുറത്തായ മറ്റു ബാറ്റ്സ്മാന്മാർ. 14 റൺസുമായി ബ്രാഡ്ലി ജോൺ വാട്ലിങ്ങും നാലു റൺസെടുത്ത് കോളിൻ ഡി ഗ്രാൻഡ്ഹോമുമാണ് ക്രീസിൽ. ഉജ്വലമായി പന്തെറിഞ്ഞ ഇശാന്ത് ശർമ 31 റൺസിന് മൂന്നു വിക്കറ്റ് പിഴുതപ്പോൾ മുഹമ്മദ് ഷമിയും രവിചന്ദ്ര അശ്വിനും ഒരോ വിക്കറ്റെടുത്തു.
നേരത്തേ, അഞ്ചിന് 122 റൺസെന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച സന്ദർശകർ എളുപ്പം കീഴടങ്ങുകയായിരുന്നു. 138 പന്തിൽ 46 റൺസെടുത്ത അജിൻക്യ രഹാനെയും 34 റൺസ് നേടിയ മായങ്ക് അഗർവാളും മാത്രമാണ് മുൻനിരയിൽ ചെറുത്തുനിന്നത്. അവസാനഘട്ടത്തിൽ 20 പന്തുകളിൽ മൂന്നുഫോറടക്കം 21 റൺസെടുത്ത മുഹമ്മദ് ഷമിയാണ് സ്കോർ 150 കടത്തിയത്. വൃദ്ധിമാൻ സാഹക്കുപകരം േപ്ലയിങ് ഇലവനിൽ ഇടംനേടിയ വിക്കറ്റ്കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്ത് 19 റൺസെടുത്ത് റണ്ണൗട്ടായി. ആതിഥേയർക്കുവേണ്ടി ടിം സൗത്തീയും കെയ്ൽ ജാമീസണും നാലുവിക്കറ്റ് വീതം വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.