കൊളംബോ: ആദ്യ മത്സരത്തിലേറ്റ തോൽവിക്ക് പകരം ചോദിക്കാൻ മൂന്നാം അങ്കത്തിന് ഇന്ത്യ തിങ്കളാഴ്ച ശ്രീലങ്കക്കെതിരെ. പരമ്പരയിൽ മൂന്ന് ടീമുകളും ഒാരോ മത്സരം വീതം തോറ്റതോടെ ഇനിയുള്ള പോരാട്ടങ്ങൾ നിർണായകമാണ്. തിങ്കളാഴ്ച ജയിക്കുന്നവർക്ക് ഏറക്കുറെ ഫൈനൽ ബർത്തുറപ്പിക്കാം.ആദ്യ മത്സരത്തിൽ അഞ്ചു വിക്കറ്റിന് ആതിഥേയരോട് തോറ്റു തുടങ്ങിയ ഇന്ത്യ രണ്ടാം മത്സരത്തിൽ ബംഗ്ലാദേശിനോട് ജയിച്ചെങ്കിലും ടീമിെൻറ പ്രകടനത്തിൽ കോച്ച് രവി ശാസ്ത്രി തൃപ്തനല്ല.
ബാറ്റ്സ്മാന്മാരിൽ ശിഖർ ധവാനെ മാത്രമേ വിശ്വാസത്തിലെടുക്കാനാവൂ. കോഹ്ലിക്ക് പകരക്കാരനായി നായകനായെത്തിയ രോഹിത് ശർമയടക്കം കാര്യമായ സംഭാവനകൾ നൽകുന്നില്ല. റെയ്നക്കു പിന്നാലെയെത്തുന്ന ദിനേഷ് കാർത്തികിനും മനീഷ് പാണ്ഡെക്കും സ്ഥിരതയില്ലാത്തതും ആശങ്കതീർക്കുന്നു. രണ്ടു മത്സരങ്ങളിലും തിളങ്ങാനാവാത്ത ഋഷഭ് പന്തിന് പകരക്കാരനായി ലോകേഷ് രാഹുലിന് തിങ്കളാഴ്ച അവസരം ലഭിക്കാൻ സാധ്യതയുണ്ട്. ബൗളിങ്ങിലും സ്ഥിതി മറിച്ചല്ല. നിർണായക ഒാവറുകൾ എറിയാൻ പുതുമുഖക്കാരായ ജയദേവ് ഉനദ്കട്ട്, ഷർദുൽ ഠാകുർ, വാഷിങ്ടൺ സുന്ദർ എന്നിവർക്കാവുന്നില്ല. രണ്ടു മത്സരങ്ങളിലും ഫീൽഡിങ്ങിൽ താരങ്ങൾക്ക് വൻ അബദ്ധങ്ങളും സംഭവിച്ചു.
എതിരാളികളായ ലങ്കയും പ്രതിസന്ധിയിലാണ്. ബംഗ്ലാദേശിനെതിരെ 214 റൺസെടുത്തിട്ടും കളി തോറ്റതിെൻറ ഞെട്ടൽ മാറുന്നതിനുമുമ്പാണ് അടുത്ത മത്സരം. ഇന്ത്യയെ വീണ്ടും അട്ടിമറിക്കാനാവുമെന്ന വിശ്വാസത്തിലാണ് ആതിഥേയർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.