മാഞ്ചസ്റ്റർ: ആറായിരം കിലോമീറ്റർ പറന്ന് ചാച്ചാ ചികാഗോ മാഞ്ചസ്റ്ററിലെത്തിയതു ം, ടി.വിക്കു മുന്നിൽ പലരാജ്യങ്ങളിലെ 100 കോടിയോളം കാണികൾ കാത്തിരിക്കുന്നതും ഞായറാഴ് ചയിലെ പകലിനാണ്. ഫുട്ബാളിൽ ബ്രസീൽ x അർജൻറീന, അർജൻറീന x ഇംഗ്ലണ്ട് പോരാട്ടം പോല െ, ബോക്സിങ് ചരിത്രത്തിൽ മുഹമ്മദലിയും ജോ ഫ്രേസിയറും പോലെ, ക്രിക്കറ്റ് മൈതാനത്ത് ലോകം കാത്തിരിക്കുന്ന ഒരേയൊരു പോരാട്ടമേയുള്ളൂ. കളിയും രാഷ്ട്രീയവും നയതന്ത്രവു ം കലങ്ങിമറിയുന്ന ക്രീസിൽ ഞായറാഴ്ച ഇന്ത്യ- പാകിസ്താൻ അങ്കം. ആരാധകരുടെ മനസ്സും സം ഘാടകരുടെ കീശയും നിറക്കുന്ന അങ്കത്തിന് ഒരേയൊരു വെല്ലുവിളി മാത്രമാണുള്ളത്. മാനത്ത് പെയ്യാൻ തൂങ്ങി നിൽക്കുന്ന കാർമേഘങ്ങൾ. ആകാശം തെളിഞ്ഞാൽ മാഞ്ചസ്റ്ററിലെ ഒാൾഡ് ട്രഫോഡിൽ കാത്തിരിക്കുന്നത് വിരാട് കോഹ്ലിയുടെ ഇന്ത്യയും, സർഫറാസ് അഹ്മദിെൻറ പാകിസ്താനും തമ്മിലെ ഉഗ്രപോരാട്ടം. മാഞ്ചസ്റ്ററിൽ രണ്ടു ദിവസമായി കനത്ത മഴയാണ്. അത് ഞായറാഴ്ചയും തുടരുമെന്ന കാലാവസ്ഥാ പ്രവചനം ശരിയായാൽ ക്രിക്കറ്റ് പ്രേമികൾക്ക് നഷ്ടമാവുന്നത് ക്രീസിലെ എൽ ക്ലാസികോയാവും.
ഇന്ത്യക്ക് മുൻതൂക്കം
നിലവിലെ സാഹചര്യത്തിൽ മുൻതൂക്കം ഇന്ത്യക്കാണെങ്കിലും പ്രവചനാതീതരാണ് പാക് പടയെന്നതുകൊണ്ട് മത്സരം കനക്കും. ലോകകപ്പിൽ നേർക്കുനേർ വന്ന ആറു മത്സരങ്ങളിലും ഇന്ത്യക്കായിരുന്നു വിജയം. അതേസമയം, ഏകദിന കണക്കുപുസ്തകത്തിലെ മേധാവിത്വവും 2017 ചാമ്പ്യൻ ട്രോഫി ഫൈനലിലെ വിജയവും പാക് ടീം ഊന്നിപറഞ്ഞാണ് മത്സര വാഗ്വാദങ്ങളെ പ്രതിരോധിക്കുന്നത്. പരിക്കേറ്റ ഒാപണർ ശിഖർ ധവാെൻറ അഭാവത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. രോഹിത് ശർമക്ക് കൂട്ടായി ലോകേഷ് രാഹുലിനെ ഒാപണിങ്ങിൽ പരീക്ഷിക്കാനാണ് സാധ്യത. നാലാമനായി ദിനേഷ് കാർത്തികോ വിജയ് ശങ്കറോ അന്തിമ ഇലവനിൽ ഇടംപിടിക്കും. ധവാനു പകരം ലോകകപ്പ് ടീമിലേക്ക് ഋഷഭ് പന്ത് അനൗദ്യോഗികമായി എത്തിക്കഴിഞ്ഞു. പരിശീലനത്തിൽ പങ്കെടുത്തെങ്കിലും ടീമിലെ മാറ്റത്തിൽ അന്തിമതീരുമാനം ആയിട്ടില്ല.
ബാറ്റിങ്ങിനെ തുണക്കുന്ന വിക്കറ്റിൽ മികച്ച ഫോമിലുള്ള രോഹിത് ശർമയും ക്യാപ്്റ്റൻ വിരാട് കോഹ്ലിയും തന്നെയാണ് പ്രതീക്ഷ. രാഹുൽ ധവാെൻറ വിടവ് നികത്തിയാൽ കൂറ്റൻ സ്കോർ കണ്ടെത്താനാകും. ബൗളിങ്ങിൽ ജസ്പ്രീത് ബുംറയും ഭുവനേശ്വർ കുമാറും മികച്ച ഫോമിൽ തുടരുന്നത് പാക് ബാറ്റിങ്ങിനെ കുഴക്കും.
മറുഭാഗത്ത് പാക് ശക്തി ബൗളിങ് തന്നെയാണ്. ഒരു ഇടവേളക്കു ശേഷം ടീമിൽ തിരിച്ചെത്തി ഉജ്ജ്വല ഫോം തുടരുന്ന പേസർ മുഹമ്മദ് ആമിർ തന്നെയാണ് വജ്രായുധം. ഇന്ത്യക്കെതിരെ മികച്ച ട്രാക്കുള്ള ആമിറിനൊപ്പം വഹാബ് റിയാസും ഷഹീൻ അഫ്രീദിയും ചേർന്നായിരിക്കും ആക്രമിക്കുക. ഇമാമുൽ ഹഖും ബാബർ അസമും മുഹമ്മദ് ഹഫീസും ക്യാപ്്റ്റൻ സർഫറാസ് അഹ്മദും ഉൾപ്പെടുന്ന ബാറ്റിങ് നിര സ്ഥിരത പുലർത്തുവെന്നത് പാക് ടീമിന് കരുത്തേകും.
നിലവിലെ ചാമ്പ്യന്മാരായ ആസ്ട്രേലിയയേയും ദക്ഷിണാഫ്രിക്കയെയും തകർത്ത് ന്യൂസിലൻഡിനോടുള്ള മൂന്നാം മത്സരം മഴയെടുത്ത ക്ഷീണത്തിലാണ് ടീം ഇന്ത്യ.
മഴയെ തോൽപിച്ച് പോയൻറ് പട്ടികയിൽ മുന്നേറുകയെന്നതാണ് എല്ലാ ടീമുകളുടെയും മുന്നിലുള്ള പ്രധാന വെല്ലുവിളി. ഇന്ത്യയുടെ ഈ മത്സരവും മഴയെടുത്താൽ ടൂർണമെൻറിലെ അടുത്ത മത്സരങ്ങളെല്ലാം കൂടുതൽ നിർണായകമാകും. പാക് ടീമാവട്ടെ വിൻഡീസിനോട് എട്ടുനിലയിൽ പൊട്ടിത്തുടങ്ങി ഇംഗ്ലണ്ടിനെ ഞെട്ടിച്ചൊരു ജയവും കീശയിലാക്കിയാണ് ടൂർണമെൻറിലേക്ക് തിരിച്ചുവന്നത്. ശ്രീലങ്കയുമായുള്ള മത്സരം മഴയെടുക്കുകയും അവസാന മത്സരത്തിൽ ഒസീസിനോട് പരാജയപ്പെട്ടതോടെ നാല് മത്സരങ്ങളിൽനിന്ന് മൂന്നു പോയൻറിലൊതുങ്ങി.
ടീം ഇവരിൽ നിന്ന്
ഇന്ത്യ: വിരാട് കോഹ്ലി (ക്യാപ്്റ്റൻ), കെ.എൽ. രാഹുൽ, രോഹിത് ശർമ, വിജയ്ശർമ, വിജയ് ശങ്കർ, എം.എസ്. ധോണി, ഹർദിക് പാണ്ഡ്യ, കേദാർ ജാദവ്, കുൽദീപ് യാദവ്, യുസ് വേന്ദ്ര ചാഹൽ, ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ദിനേഷ് കാർത്തിക്, രവീന്ദ്ര ജദേജ.
പാകിസ്താൻ: സർഫറാസ് അഹ്മദ് (ക്യാപ്്റ്റൻ), ഫഖർ സമാൻ, ഇമാമുൽ ഹഖ്, ബാബർ അസം, ഹാരിസ് സുഹൈൽ, ഹസൻഅലി, ഷാദബ് ഖാൻ, മുഹമ്മദ് ഹഫീസ്, മുഹമ്മദ് ഹസ്നൈൻ, ഷഹീൻ ഷാ അഫ്രീദി, വഹാബ് റിയാസ്, മുഹമ്മദ് ആമിർ, ശുെഎബ് മാലിക്, ഇമാം വസീദ് ആസിഫലി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.