ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് നീലക്കുപ്പായമില്ല; പകരം ഓറഞ്ച്

ലണ്ടൻ: ലോകക്കപ്പ് ക്രിക്കറ്റിൽ ഈ മാസം 30ന് ഇംഗ്ലണ്ടിനെതിരെ നടക്കുന്ന മത്സരത്തിൽ ഗ്രൗണ്ടിലിറങ്ങുക ഇന്ത്യയുടെ ' ഓറഞ്ച് പട'. ആതിഥേയ രാഷ്ട്രമായ ഇംഗ്ലണ്ട് ഒഴികെയുള്ള ടീമുകളോട് രണ്ടാം ജഴ്സി തയാറാക്കാൻ അന്താരാഷ്ട്ര ക്രിക്കറ്റ ് കൗൺസിൽ നേരത്തെ നിർദേശം നൽകിയിരുന്നു. ടെലിവിഷനിൽ സംപ്രേഷണം ചെയ്യുന്ന കളികളിൽ ഒരേ നിറത്തിലുള്ള ജഴ്സി അണിഞ്ഞ് ടീമുകൾ നേർക്കുനേർ ഏറ്റുമുട്ടുമ്പോഴുള്ള ആശയക്കുഴപ്പം ഒഴിവാക്കാനാണ് ഈ നിർദേശം. നീല ജഴ്സിയിൽ കളിക്കുന്ന ഇന്ത്യൻ ടീം ആദ്യമായാണ് ഓറഞ്ച് കുപ്പായത്തിൽ കളിക്കാനിറങ്ങുന്നത്.

ആതിഥേയരായ ഇംഗ്ലണ്ടിന്‍റെ ജഴ്സിയുടെ നിറവും നീല ആയതിനാലാണ് ഇന്ത്യൻ ടീമിന് സെക്കൻഡ് ജഴ്സി അണിയേണ്ടി വന്നത്. നേരത്തെ, ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ദക്ഷിണാഫ്രിക്ക അവരുടെ പച്ച ജഴ്സി ഒഴിവാക്കി മഞ്ഞ ജഴ്സിയിൽ കളിച്ചിരുന്നു.

നാല് കളികളിൽ മൂന്ന് വിജയവുമായി ഇന്ത്യ മികച്ച പ്രകടനമാണ് ലോകക്കപ്പിൽ ഇതുവരെ കാഴ്ചവെച്ചത്. ദക്ഷിണാഫ്രിക്ക, ആസ്ട്രേലിയ, പാക്കിസ്ഥാൻ എന്നീ ടീമുകൾക്കെതിരെയാണ് ഇന്ത്യയുടെ വിജയം. ന്യൂസിലൻഡിനെതിരായ കളി മഴമൂലം ഉപേക്ഷിച്ചിരുന്നു.

ജൂൺ 30ന് ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് മുമ്പ് ഇന്ത്യ 22ന് അഫ്ഗാനിസ്ഥാനുമായും 27ന് വെസ്റ്റിൻഡീസുമായും ഏറ്റുമുട്ടും. ഇന്ത്യക്കെതിരായ കളിയിൽ അഫ്ഗാനിസ്ഥാൻ അവരുടെ സെക്കൻഡ് ജെഴ്സിയിലാണ് ഇറങ്ങുക.

Tags:    
News Summary - india to play in orange jersey-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.