ന്യൂഡൽഹി: ലോകകപ്പിലെ പാകിസ്താനുമായുള്ള മത്സരം ഉപേക്ഷിക്കണമോയെന്ന കാര്യത്തി ൽ തീരുമാനമായില്ല. സുപ്രീംകോടതി നിയമിച്ച ക്രിക്കറ്റ് ഭരണസമിതി വെള്ളിയാഴ്ച യോ ഗം ചേർന്നെങ്കിലും ഇക്കാര്യത്തിൽ നിലപാട് എടുത്തില്ല. ജൂൺ 16 (ലോകകപ്പിലെ ഇന്ത്യ-പാക് മ ത്സര ദിനം) ഏറെ അകലെയാണെന്നും സർക്കാറുമായി ആലോചിച്ച് പിന്നീട് അഭിപ്രായം സ്വരൂപി ക്കുമെന്നും സമിതി അധ്യക്ഷൻ വിനോദ് റായി വ്യക്തമാക്കി.
പുൽവാമ ഭീകരാക്രമണത്തി െൻറ പശ്ചാത്തലത്തിൽ പാക് ടീമിനെതിരായ മത്സരം ഇന്ത്യ ഒഴിവാക്കണമെന്ന് പലകോണുകള ിൽ നിന്നും അഭിപ്രായമുയരുന്നുണ്ട്. മുൻതാരങ്ങളായ സുനിൽ ഗവാസ്കർ, സചിൻ ടെണ്ടുൽകർ ഉൾപ്പെടയുള്ളവർ ഇതിനെതിരെയും രംഗത്തുവന്നിട്ടുണ്ട്. അഭിപ്രായ ഭിന്നത നിലനിൽക്കുന്ന സാഹചര്യത്തിൽ ഇപ്പോഴത്തെ പ്രക്ഷുബ്ധ സാഹചര്യം ഒഴിഞ്ഞശേഷം തീരുമാനമെടുക്കാനുള്ള ഒരുക്കത്തിലാണ് ബി.സി.സി.െഎ.
എന്നാൽ, ഭീകരരെ സഹായിക്കുന്ന രാജ്യങ്ങളുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബി.സി.സി.െഎ, െഎ.സി.സിക്ക് കത്തയക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഫെബ്രുവരി 26 മുതൽ മാർച്ച് രണ്ടുവരെയാണ് െഎ.സി.സിയുടെ അടുത്ത ത്രൈമാസ യോഗം നടക്കുക. ലോകകപ്പിെൻറ ഒരുക്കങ്ങൾ വിലയിരുത്തുന്ന ഇൗ നിർണായക യോഗത്തിൽ ബി.സി.സി.െഎയുടെ കത്തും ചർച്ചക്കെത്തും. ഭാവിയിൽ ഇത്തരം ഭീകരത ഉത്ഭവിക്കുന്ന രാജ്യങ്ങളുമായുള്ള എല്ലാ ബന്ധവും വിഛേദിക്കണമെന്നാണ് ആവശ്യപ്പെടുക.
പാകിസ്താനെ
വിലക്കാൻ ഇന്ത്യ
ഏകദിന ലോകകപ്പിൽ നിന്ന് പാകിസ്താനെ വിലക്കണമെന്ന ആവശ്യം ഉന്നയിക്കാൻ ഇന്ത്യ ആലോചിക്കുന്നതായി ക്രിക്കറ്റ് വെബ്സൈറ്റായ ‘ക്രിക് ഇൻഫോ’ റിപ്പോർട്ട് ചെയ്തു. വിനോദ് റായിയുടെ കാർമികത്വത്തിൽ ഇതിനുള്ള കത്തിെൻറ കരട് തയാറാക്കി കഴിഞ്ഞുവെന്നാണ് വിവരം.
െഎ.സി.സി സി.ഇ.ഒ ഡേവിഡ് റിച്ചാർഡ്സൺ, ലോകകപ്പ് ടൂർണമെൻറ് ഡയറക്ടർ സ്റ്റീവ് എൽവർത്തി എന്നിവരെ അഭിസംബോധന ചെയ്യുന്നതാണ് കത്ത്. ബുധനാഴ്ച തയാറാക്കിയ കത്ത് ഭരണസമിതി അംഗവും മുൻ ദേശീയ വനിത ടീം ക്യാപ്റ്റനുമായ ഡയാന എഡൽജിയുടെ ഇടപെടൽ കാരണമാണ് ഇതുവരെ അയക്കാത്തത്.
ഭരണസമിതിയുടെ ഉപരിതലങ്ങളിലും സർക്കാറിലും കൂടിയാലോചിച്ച ശേഷം അയക്കാമെന്നാണ് ഡയാനയുടെ നിലപാട്. ഇൗ കത്തിനെ കുറിച്ച് വെള്ളിയാഴ്ചയിലെ യോഗശേഷം വിനോദ് റായിയോട് ചോദ്യം ഉയർന്നെങ്കിലും പ്രതികരിക്കാൻ അദ്ദേഹം തയാറായില്ല.
നിലവിലെ നിയമങ്ങൾ പ്രകാരം െഎ.സി.സിക്ക് പാകിസ്താനെ വിലക്കാൻ കഴിയില്ലെന്നിരിക്കെ ഇങ്ങനെയൊരു ആവശ്യം ഉന്നയിക്കുന്നതിലെ സാംഗത്യവും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ബി.സി.സി.െഎക്ക് ഉള്ളിൽ തന്നെ ഇക്കാര്യത്തിൽ രണ്ട് അഭിപ്രായമുണ്ട്. വിഷയം െഎ.സി.സിയിൽ വോട്ടിനിട്ടാൽ ജയിക്കാൻ സാധ്യത കുറവാണത്രെ. ഇന്ത്യക്ക് ലഭിച്ച 2021 ചാമ്പ്യൻസ്ട്രോഫി, 2023 ലോകകപ്പ് എന്നിവയുടെ ആതിഥേയ അവകാശത്തെ ഇത്തരമൊരു ആവശ്യം അപകടത്തിലാക്കുമോ എന്നും ആശങ്കയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.