ന്യൂഡൽഹി: കോവിഡ് മഹാമാരി അടങ്ങിയാൽ മാത്രമെ ആഗസ്റ്റ് അവസാനം ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലെ ട്വൻറി 20 ക്രിക്കറ്റ് പരമ്പര നടക്കുകയുള്ളൂ. രണ്ട് രാജ്യങ്ങളിലെയും സർക്കാറുകൾ അനുമതി നൽകിയാൽ മാത്രമാണ് മൂന്ന് മത്സരങ്ങളുടെ പരമ്പര നടക്കുക. നിലവിലെ സാഹചര്യത്തിൽ പരമ്പര നീട്ടിവെക്കാനാണ് സാധ്യത. പരമ്പരക്കുള്ള കരാറിനെ ഇന്ത്യ ബഹുമാനിക്കുന്നുണ്ടെന്നും കോവിഡ് കാരണം ചിലപ്പോൾ അൽപം ൈവകിയേക്കുമെന്നും ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക ആക്ടിങ് ചീഫ് എക്സിക്യൂട്ടിവ് ജാക്വസ് ഫോൾ പറഞ്ഞു.
ബി.സി.സി.ഐയുമായി നല്ല രീതിയിൽ ചർച്ച നടത്തിയിട്ടുണ്ടെന്നും അേദ്ദഹം പറഞ്ഞു. കേന്ദ്ര സർക്കാർ അനുമതി നൽകിയാൽ മാത്രമേ പരമ്പരയെ കുറിച്ച് ചിന്തിക്കുകയുള്ളൂവെന്നും കാര്യങ്ങൾ എല്ലാം ഉദ്ദേശിക്കുന്ന രീതിയിൽ നടന്നാൽ ദക്ഷിണാഫ്രിക്കയിൽ മത്സരം നടക്കുമെന്നും പേര് വെളിപ്പെടുത്താൻ താൽപര്യമില്ലാത്ത ബി.സി.സി.ഐ ഉദ്യോഗസ്ഥൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.