വിശാഖപട്ടണം: രോഹിത് ശർമയുടെ ഇരട്ട സെഞ്ച്വറി ഷോയിലൂടെ ആത്മവിശ്വാസം തിരികെപ്പിടിച്ച ഇന്ത്യ ഇന്ന് പരമ്പര സ്വന്തമാക്കാൻ വീണ്ടും പാഡണിയുന്നു. ശ്രീലങ്കക്കെതിരായ മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ അവസാന പോരാട്ടത്തിന് വിശാഖപട്ടണത്തെ ഭാഗ്യമണ്ണ് വേദിയാവുേമ്പാൾ രോഹിത് ശർമക്കും സംഘത്തിനും ഇന്ന് ജീവന്മരണ പോരാട്ടം. വിരാട് കോഹ്ലിയുടെ കീഴിൽ തുടർന്നുവന്ന വിജയഗാഥ കൈവിടാതിരിക്കുകയെന്ന വെല്ലുവിളിയും പകരക്കാരൻ ക്യാപ്റ്റൻ രോഹിതിനുണ്ട്.
പരമ്പരയിലെ ഒന്നാം ഏകദിനത്തിൽ ധർമശാലയിൽ കണ്ട ബാറ്റിങ് ദുരന്തം മൊഹാലിയിലെ രണ്ടാം അങ്കത്തിൽ പരിഹരിച്ചതിെൻറ ആശ്വാസം ഇന്ത്യൻ ഡ്രസിങ് റൂമിലുണ്ട്. രോഹിത് ഏകദിനത്തിൽ മൂന്നാം ഇരട്ട സെഞ്ച്വറി നേടിയപ്പോൾ ശിഖർ ധവാനും ശ്രേയസ് അയ്യറും അർധസെഞ്ച്വറിയുമായി പ്രതീക്ഷ നൽകി. ബൗളിങ്ങിൽ ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, യുസ്വേന്ദ്ര ചഹൽ എന്നിവരും മികച്ച ഫോമിലാണ്. മൊഹാലിയിലെ ടീമിൽ മാറ്റമില്ലാതെയാവും ഇന്ത്യയിറങ്ങുക. അതേസമയം, ഒാൾറൗണ്ടർ എയ്ഞ്ചലോ മാത്യൂസിെൻറ തിരിച്ചുവരവിെൻറ ആത്മവിശ്വാസത്തിലാണ് ശ്രീലങ്ക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.