'ഗോൾഡൻ ഡക്ക്'; മോശം റെക്കോഡിൽ മത്സരിക്കാൻ സഞ്ജു

ഇന്ത്യ-ശ്രിലങ്ക രണ്ടാം ടി-20 മത്സരത്തിലും വിജയിച്ചുകൊണ്ട് ഇന്ത്യ പരമ്പര നേടിയിരുന്നു. മഴ കളിമുടക്കിയ മത്സരത്തിൽ ഡക്ക് വർത്ത്-ലൂയിസ് നിയമപ്രകാരം എട്ട് ഓവറിൽ 78 റൺസായി പുനർനിശ്ചയിച്ച വിജയലക്ഷ്യം ഇന്ത്യ 6.3 ഓവറിൽ മറികടക്കുകയായിരുന്നു.

ഇതോടെ മൂന്ന് മത്സരമടങ്ങിയ പരമ്പര ആദ്യ രണ്ട് മത്സരത്തിലെ വിജയത്തിലൂടെ തന്നെ ഇന്ത്യ സ്വന്തമാക്കി.

ഓപ്പണറായി ക്രീസിലെത്തിയ മലയാളി താരം സഞ്ജു സാംസൺ നിരാശപ്പെടുത്തി. നേരിട്ട ആദ്യ പന്തിൽ തന്നെ താരം ക്ലീൻ ബൗൾഡാകുകയായിരുന്നു. മഹീഷ് തീക്ഷണയായിരുന്നു വിക്കറ്റ് സ്വന്തമാക്കിയത്. തന്റെ ചെറിയ ടി-20 കരിയറിലെ രണ്ടാമത്തെ ഗോൾഡൺ ഡക്കാണ് ഇന്നലെ സഞ്ജു നേടിയത്.

ഇന്ത്യക്കായി അന്താരാഷ്ട്ര ടി-20യിൽ ഏറ്റവും കൂടുതൽ ഗോൾഡൻ ഡക്കായ താരങ്ങളിൽ നാലാം സ്ഥാനമാണ് സഞ്ജുവിനിപ്പം. അഞ്ച് ഡക്കുകളുമായി ഒന്നാം സ്ഥാനത്തുള്ളത് മുൻ ഇന്ത്യൻ നായകൻ രോഹിത് ശർമയാണ്. രണ്ടാമതുള്ളത് ശ്രെയസ് അയ്യരും മൂന്നാമത് വാഷിങ്ടൺ സുന്ദറുമാണ്. നാലമാതുള്ള സഞ്ജുവിന് ശേഷം അഞ്ചാം സ്ഥാനത്ത് ഇതിഹാസ താരം വിരാട് കോഹ്ലിയാണ്.

താരത്തിന് വേണ്ട രീതിയിൽ അവസരം കിട്ടുന്നില്ല എന്ന് ആരാധകർ പരക്കെ പരാതി പറയവെയാണ് സഞ്ജുവിന്റെ മോശം പ്രകടനം. പരിക്കേറ്റ ഉപനായകൻ ശുഭ്മൻ ഗില്ലിന് പകരമായിരുന്നു സഞ്ജു സാംസൺ കളത്തിൽ ഇറങ്ങിയത്.

ഇന്ത്യക്കായി യശ്വസ്വി ജയ്സ്വാൾ (15 പന്തിൽ 30), സൂര്യകുമാർ യാദവ് (12 പന്തിൽ 26), ഹർദിക്ക് പാണ്ഡ്യ (9 പന്തിൽ 22) എന്നിവർ മികച്ച ബാറ്റിങ് പുറത്തെടുത്തു.

ആദ്യം ബാറ്റ് ചെയ്ത ലങ്ക നിഞ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 161 റൺസ് നേടിയിരുന്നു. 34 പന്തിൽ 54 റൺസെടുത്ത കുശാൽ പെരേരയായിരുന്നു ടോപ് സ്കോറർ. 32 റൺസ് നേടി പാത്തും നിസാങ്കയും 26 റൺസെടുത്ത കാമിന്ദു മെൻഡിസും പെരേരക്ക് മികച്ച പിന്തുണ നൽകിയിരുന്നു.

ഇന്ത്യക്കായി രവി ബിഷ്ണോയ് മൂന്നും ഹർദിക്ക് പാണ്ഡ്യ, അർഷ്ദീപ് സിങ്, അക്സർ പട്ടേൽ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Tags:    
News Summary - Sanju samson is in fourst for most duck in T20I for India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.