പുജാരക്കും വിജയിനും ​സെഞ്ച്വറി; രണ്ടാം ടെസ്​റ്റിൽ പിടിമുറുക്കി ഇന്ത്യ 

നാഗ്​പുർ: വന്മതിൽ തീർത്ത്​ മുരളി വിജയുടെയും (128) ചേതേശ്വർ പുജാരയുടെയും (121 നോട്ടൗട്ട്​) സെഞ്ച്വറി. ഒപ്പം 65 പന്തിൽ അർധ സെഞ്ച്വറിയുമായി ക്യാപ്​റ്റൻ ​വിരാട്​ കോഹ്​ലിയും (54 നോട്ടൗട്ട്​). ശ്രീലങ്കക്കെതിരായ ​രണ്ടാം ക്രിക്കറ്റ്​ ടെസ്​റ്റി​​െൻറ രണ്ടാം ദിനവും ആതിഥേയർ കൈയടക്കിയതോടെ 107 റൺസി​​െൻറ ലീഡുമായി മത്സരത്തിൽ ഇന്ത്യ​ പിടിമുറുക്കുന്നു. രണ്ടാം ദിനം കളിനിർത്തു​േമ്പാൾ ഇന്ത്യ രണ്ടു വിക്കറ്റ്​ നഷ്​ടത്തിൽ 312 റൺസെടുത്തിട്ടുണ്ട്​. പുജാരക്കൊപ്പം ക്യാപ്​റ്റൻ വിരാട്​ കോഹ്​ലിയാണ്​ ക്രീസിൽ. സ്​കോർ: ശ്രീലങ്ക-205, ഇന്ത്യ- 312/2.

ലോകേഷ്​ രാഹുലി​​െൻറ (7) വിക്കറ്റ്​ നഷ്​ടമായി ഒന്നിന്​ 11 എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ്ങിനെത്തിയ ഇന്ത്യയുടെ പ്രതീക്ഷ മുഴുവനും വിജയ്​^പുജാര സഖ്യത്തിലായിരുന്നു. വിശ്വാസം കാത്ത്​ വന്മതിലുകൾ ചെറുത്തുനിന്നപ്പോൾ, രണ്ടാം വിക്കറ്റിൽ പിറന്നത്​ 209 റൺസ്​. ക്ഷമയോടെ ബാറ്റുവീശിയ ഇരുവരും സ്​കോർ പതുക്കെ ഉയർത്തുകയായിരുന്നു. 10ാം സെഞ്ച്വറി തികച്ച്​ നിലയുറപ്പിച്ച വിജയിയെ (128) രംഗണ ഹെറാത്ത്​ പുറത്താക്കി.
 

സെഞ്ച്വറി നേടിയ മുരളി വിജയുടെ ആഹ്ലാദം
 

221 പന്തിൽ ഒരു സിക്​സും 11 ഫോറുമടങ്ങിയതാണ്​ തമിഴ്​നാട്​ താരത്തി​​െൻറ ഇന്നിങ്​സ്​. വിജയ്​ മടങ്ങിയെങ്കിലും ​കോഹ്​ലിയെ കൂട്ടുപിടിച്ച്​ പുജാരയും സെഞ്ച്വറി തികച്ചു. താരത്തി​​െൻറ 14ാം സെഞ്ച്വറിയാണിത്​. പുജാരയുടെ സെഞ്ച്വറിക്കു​ പിന്നാലെ കോഹ്​ലിയുടെ ബാറ്റിങ്ങിന്​ വേഗം​െവച്ചു. ആറ്​ ഫോറുകളുമായി 65 പന്തിൽ​ ക്യാപ്റ്റൻ കോഹ്​ലി അർധസെഞ്ച്വറി തികച്ചു. ആദ്യ കളിയിൽ മികച്ച ബൗളിങ്​ പ്രകടനം കാഴ്​ചവെച്ച ലക്​മൽ വിക്കറ്റ്​ ലഭിക്കാതെ 58 റൺസ്​ വഴങ്ങിയപ്പോൾ, ദിൽറുവാൻ പെരേര വഴങ്ങിയത്​ 117 റൺസാണ്​. 

Tags:    
News Summary - India-Sri lanka Test - Sports News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.