കൊളംബോ: ഒരു ജയമെങ്കിലും നേടാനാവുമെന്ന വിശ്വാസത്തിൽ ശ്രീലങ്ക അവസാന ഏകദിന മത്സരത്തിന് ഇന്നിറങ്ങുേമ്പാൾ, പരമ്പര തൂത്തുവാരാനുള്ള തയാറെടുപ്പിൽ ഇന്ത്യ.
കൊളംബോ സ്റ്റേഡിയത്തിലാണ് മത്സരം. കാര്യമായ മാറ്റങ്ങളൊന്നുമില്ലാതെയായിരിക്കും അവസാന മത്സരത്തിനിറങ്ങുന്നത്. എല്ലാ താരങ്ങൾക്കും അവസരം നൽകി പരീക്ഷണം തുടരുന്നുണ്ടെങ്കിലും രഹാനെക്ക് ഇതുവരെ അവസരം ലഭിച്ചിട്ടില്ല. വെസ്റ്റിൻഡീസിനെതിരായ പരമ്പരയിലെ താരമായ രഹാെനയെ അവസാന മത്സരത്തിന് ഇറക്കാൻ സാധ്യതയേറയാണ്.
അതേസമയം, സസ്പെൻഷനിലായിരുന്ന ക്യാപ്റ്റൻ ഉപുൽ തരംഗ ടീമിലേക്ക് തിരിച്ചെത്തുന്നത് ലങ്കക്ക് ആശ്വാസമാവും. സ്വന്തം കാണികളുടെ മുന്നിൽ ഒരു മത്സരമെങ്കിലും ജയിക്കാനാവുമെന്ന പ്രതീക്ഷയിലാണ് തരംഗയും കൂട്ടരും. 2019 ഏകദിന ലോകകപ്പ് യോഗ്യതക്കായി ലങ്കക്ക് ഇനിയും ഒരു വിജയംകൂടി വേണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.