കാൻഡി: ദുർബലപ്പെട്ടുപോയ ശ്രീലങ്കക്കെതിരെ റെക്കോഡ് മോഹവുമായി വിരാട് കോഹ്ലിയും സംഘവും പല്ലേക്ലെയിൽ മൂന്നാം ടെസ്റ്റിന്. വിദേശ മണ്ണിൽ മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പര ഇന്ത്യ ഇതുവരെ പൂർണമായി ജയിച്ചിട്ടില്ല. ലങ്കക്കെതിരെ 2-0ന് മുന്നിട്ടുനിൽക്കവെ മൂന്നാം ടെസ്റ്റും വിജയിച്ചാൽ, ഇൗ അപൂർവ നേട്ടം കൈവരിക്കുന്ന ടീമിെൻറ നായകൻ വിരാട് കോഹ്ലിയാവും. ഗാലെയിൽ 304 റൺസിനും കൊളംേബായിൽ ഇന്നിങ്സിനും 53 റൺസിനും ജയിച്ച കോഹ്ലിക്കും കൂട്ടർക്കും ആ റെക്കോഡ് വിളിപ്പാടകലെ മാത്രമാണ്.
ലങ്ക നിരാശരാണ്
നിലനിൽപ്പിനായുള്ള പോരാട്ടത്തിലാണ് ലങ്കൻ ക്രിക്കറ്റ്. തോറ്റ് തോറ്റ് ടീം തകരുേമ്പാൾ അർജുന രണതുംഗയും ജയവർധനയും ഉൾപ്പെടെ മുൻതാരങ്ങൾ വിമർശനങ്ങളുമായി രംഗത്തെത്തി. ചരിത്രത്തിൽ ഇതുവരെ കാണാത്ത വിധം ടീം കൂപ്പുകുത്തുേമ്പാൾ പിടിച്ചുനിൽക്കാൻ മാനേജ്മെൻറും പാടുപെടുന്നു. ഇന്ത്യക്കെതിരെ ആദ്യ രണ്ടു ടെസ്റ്റും സ്വന്തം നാട്ടിൽ കൈവിട്ടു. ബാറ്റിലും ബൗളിലും പൂർണ പരാജയം. കൊളംബോ ടെസ്റ്റിൽ ദിമുത്ത് കരുണരത്നെയും കുശാൽ മെൻഡിസും സെഞ്ച്വറിയുമായി പൊരുതിനോക്കിയെങ്കിലും ഇന്ത്യയുടെ റൺമലക്കുമുമ്പിൽ ഇന്നിങ്സ് തോൽവി വഴങ്ങേണ്ടിവന്നു. ഇന്ത്യക്ക് മുമ്പ് ദുർബലരായ സിംബാബ്വെ ലങ്കൻമണ്ണ് സന്ദർശിക്കാനെത്തിയപ്പോൾ, ആതിഥേയരെ നാണംകെടുത്തിയാണ് മടങ്ങിയത്. ഏകദിന പരമ്പര നഷ്ടപ്പെടുത്തി ലങ്ക ഏക ടെസ്റ്റ് തലനാരിഴക്കാണ് പിടിച്ചെടുത്തത്. പരിചയസമ്പത്ത് കുറഞ്ഞതും സീനിയർ താരങ്ങൾക്ക് സ്ഥിരത കണ്ടെത്താനാവാത്തതും ലങ്കക്ക് തിരിച്ചടിയാവുന്നു. മഹേല ജയവർധനയും രണതുംഗയും ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനെതിരെ വിമർശനശരവുമായി രംഗത്തെത്തിക്കഴിഞ്ഞു.
അവസാന ടെസ്റ്റിനിറങ്ങുേമ്പാൾ കൂനിന്മേൽ കുരുവെന്നോണം പരിക്ക് ശ്രീലങ്കയെ വലക്കുകയാണ്. ബൗളർമാരായ നുവാൻ പ്രദീപും, രംഗന ഹെരാത്തും മൂന്നാംടെസ്റ്റിൽ നിന്ന് പിൻവാങ്ങിക്കഴിഞ്ഞു.
പരീക്ഷണത്തിന് കോഹ്ലി
പരമ്പര ഉറപ്പിച്ചുകഴിഞ്ഞിരിക്കെ മൂന്നാം ടെസ്റ്റിൽ കോഹ്ലി ചില പരീക്ഷണങ്ങൾ നടത്തിയേക്കാം. െഎ.സി.സിയുടെ സസ്പെൻഷൻ നേരിട്ട ഒാൾറൗണ്ടർ ജദേജക്ക് പകരം കുൽദീപ് യാദവിനും ഹാർദിക് പാണ്ഡ്യക്ക് പകരം ഭുവനേശ്വർ കുമാറിനും അവസരം ലഭിക്കാൻ സാധ്യതയേറെയാണ്.
ഇരുവരും ഇൗയിടെ കഴിവുതെളിയിച്ച ബൗളർമാരാണ്. ബാറ്റിങ് ഒാഡറിൽ കാര്യമായ മാറ്റം ഉണ്ടാവാനിടയില്ല. ഒാപണർമാരും വൻമതിൽ പുജാരയും തിളങ്ങിക്കഴിഞ്ഞാൽ തന്നെ രണ്ടാം ടെസ്റ്റിലേതുപോലെ ഇന്ത്യ പല്ലേക്ലെയിലും കൂറ്റൻ സ്കോർ കണ്ടെത്തുമെന്നുറപ്പാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.