ബംഗളൂരു: പുണെയിൽ കിട്ടിയതിന് ബംഗളൂരുവിൽ അതേ നാണയത്തിൽ തിരിച്ചുനൽകി ഇന്ത്യയുടെ വിജയാഘോഷം. ആവേശകരമായ രണ്ടാം ടെസ്റ്റ് ഒന്നര ദിവസം ബാക്കിനിൽക്കെ 75 റൺസിന് ജയിച്ച ഇന്ത്യ പരമ്പരയിൽ 1^1ന് ഒപ്പമെത്തി. മൂന്നാം ദിനം കണ്ടതൊന്നുമായിരുന്നില്ല ചൊവ്വാഴ്ച ചിന്നസ്വാമിയിലെ ചിത്രങ്ങൾ. ലോകേഷ് രാഹുലും അജിൻക്യ രഹാനെയും ചേേതശ്വർ പുജാരയും നടത്തിയ ധീരോദാത്തമായ ചെറുത്തുനിൽപിെൻറ മൂഡിൽ കളി തുടങ്ങിയ ഇന്ത്യയുടെ വിക്കറ്റ് വീഴ്ചയായിരുന്നു ആദ്യം കണ്ടത്. 213ന് നാല് എന്ന നിലയിൽ കളി തുടങ്ങിയ ആതിഥേയർക്ക് രഹാനെയും പുജാരയും ചേർന്ന് പണിതുയർത്തിയ പ്രതിരോധക്കോട്ട തകരാൻ ഏറെ സമയം വേണ്ടിവന്നില്ല. രാവിലെതന്നെ അർധസെഞ്ച്വറി നേടിയ രഹാനെയാണ് ആദ്യം മടങ്ങിയത്.
മാത്യു വെയ്ഡിനെ ക്യാചിലൂടെ പുറത്താക്കുന്ന വൃദ്ധിമാൻ സാഹ
അഞ്ചാം വിക്കറ്റ് കൂട്ടിൽ 118 റൺസ് പിറന്നിരുന്നു. രണ്ടാം ന്യൂബാളെടുത്ത് ഒാസീസ് ആക്രമണമാരംഭിച്ചതോടെ പവിലിയനിലേക്ക് ജൈത്രയാത്രയായി. രഹാനെ (52) സ്റ്റാർകിെൻറ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങിയപ്പോൾ വിജയകരമായ റിവ്യൂവിലൂടെ ഇന്ത്യൻ പ്രതിരോധക്കോട്ട പിളർത്തി. കരുൺ നായർ (0), പുജാര (92), അശ്വിൻ (4), ഉമേഷ് യാദവ് (1), ഇശാന്ത് ശർമ (6) എന്നിവർ നൂൽപൊട്ടിയ മുത്തുമാലപോലെ ഉൗർന്നുപോയി. അഞ്ചിന് 238ൽ നിന്ന് പത്തിന് 274ൽ തകർന്നു. ഇതിനിടെ വൃദ്ധിമാൻ സാഹ (20) നടത്തിയ ചെറുത്തുനിൽപും ശ്രദ്ധേയമായി. ഹേസൽവുഡ് ആറു വിക്കറ്റ് വീഴ്ത്തിയപ്പോൾ, മിച്ചൽ സ്റ്റാർകും സ്റ്റീവ് ഒകീെഫയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ആസ്ട്രേലിയൻ നായകകൻ സ്റ്റീവൻ സ്മിത്ത് പുറത്തായപ്പോൾ ആഹ്ലാദ പ്രകടനം നടത്തുന്ന ഇന്ത്യൻ താരങ്ങൾ
ഇന്ത്യൻ ഇന്നിങ്സ് അവസാനിച്ചതിനു പിന്നാലെ ഉച്ച ഇടവേളയും കഴിഞ്ഞാണ് ഒാസീസ് കളത്തിലെത്തിയത്. 188 റൺസിെൻറ ലീഡിനെ പ്രതിരോധിക്കുകയെന്നതായിരുന്നു വിണ്ടുകീറിയ പിച്ചിൽ കോഹ്ലിയുടെയും സംഘത്തിെൻറയും വെല്ലുവിളി. പേസർമാരായ ഇശാന്തിെൻറയും ഉമേഷിെൻറയും പന്തുകൾ മുട്ടിനു താഴേക്ക് സ്വിങ് ചെയ്ത് പതിച്ചപ്പോൾ അശ്വിനും ജദേജയും ഒാസീസ് ബാറ്റ്മാന്മാരെ വട്ടംകറക്കി. ആദ്യ മൂന്ന് വിക്കറ്റുകൾ വീഴാനേ സമയമെടുത്തുള്ളൂ. മാറ്റ് റെൻഷോയെ അഞ്ചാം ഒാവറിൽ ഇശാന്ത് പുറത്താക്കി നൽകിയ തുടക്കം അശ്വിനും ജജേദയും ഏറ്റെടുത്തു. സ്റ്റീവ് സ്മിത്ത് പിടിച്ചുനിന്ന് കളിക്കാൻ ശ്രമിച്ചെങ്കിലും (28) വിക്കറ്റിനു മുന്നിൽ കുരുക്കി ഉമേഷ് യാദവ് മടക്കി. ഹാൻഡ്സ്കോമ്പായിരുന്നു (24) രണ്ടാമത്തെ മികച്ച ടോട്ടലിന് ഉടമ. ഒടുവിൽ ഒാസീസ് 112ന് കീഴടങ്ങി. രണ്ട് ഇന്നിങ്സിലും അർധസെഞ്ച്വറി നേടിയ ലോകേഷ് രാഹുലാണ് കളിയിലെ കേമൻ.
ചേതേശ്വർ പൂജാരയുടെ വിക്കറ്റിനായി അപ്പീൽ ചെയ്യുന്ന ഓസീസ് താരങ്ങൾ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.