മെൽബൺ: ക്രിസ്മസ് പിറ്റേന്നത്തെ അവധി ആഘോഷമാണ് ബോക്സിങ് ഡേ. എല്ലാത്തിനും അവധ ിനൽകി സമ്മാനപ്പൊതികൾക്കിടയിലെ ആഘോഷം. ഇന്ത്യ-ആസ്ട്രേലിയ ടെസ്റ്റ് പരമ്പരയ ിലെ മൂന്നാം അങ്കത്തിെൻറ ആവേശപ്പെട്ടി േബാക്സിങ് ഡേയിൽ തുറക്കും. അഡ്ലെയ്ഡിലെയു ം പെർത്തിലെയും വീറുറ്റ അങ്കങ്ങൾക്കൊടുവിൽ മുൻതൂക്കം തേടി ഇരുവരുമിറങ്ങുേമ്പാൾ വ ിരാട് കോഹ്ലിക്കും ടിം പെയ്നും കളിക്കളം ബോക്സിങ് റിങ്ങായി മാറും.
ഒന്നാം ടെസ് റ്റിൽ 31 റൺസിന് ജയം ഇന്ത്യക്കൊപ്പമായിരുന്നെങ്കിൽ, പെർത്തിലെ പേസ് പിച്ചിൽ ഒാസീസ് 146 റൺസിെൻറ തകർപ്പൻ ജയവുമായി തിരിച്ചെത്തി. നാല് ടെസ്റ്റുകളടങ്ങിയ പരമ്പരയിൽ ഇരു വരും ഇപ്പോൾ 1-1ന് സമാസമം. മൂന്നാം അങ്കത്തിന് ടോസ് വീഴുേമ്പാൾ ഇരുവരും ജയത്തോടെ മു ന്നിലെത്താനുള്ള ഒരുക്കത്തിലാണ്.
ആശങ്ക ഇന്ത്യക്ക്
അഡ്ലെയ്ഡിലെ ജയവുമായി െപർത്തിലെത്തിയപ്പോൾ കണ്ട ആവേശമൊന്നും ഇപ്പോൾ വിരാട് കോഹ്ലിയുടെയും കോച്ച് രവിശാസ്ത്രിയുടെയും മുഖങ്ങളിൽ കാണാനില്ല. കഴിഞ്ഞ രണ്ടുവട്ടവും നേത്തേ ടീമിനെ പ്രഖ്യാപിച്ച കോഹ്ലിക്ക് മൂന്നാം ടെസ്റ്റിന് മുമ്പ് െപ്ലയിങ് ഇലവൻ സംബന്ധിച്ച കൺഫ്യൂഷനും മാറിയിട്ടില്ല. 19 പേരുടെ പട്ടികക്ക് മുന്നിലിരുന്ന് കോച്ചും ക്യാപ്റ്റനും തലപുകക്കുന്ന അവസ്ഥ സമീപകാലത്തൊന്നും ഇന്ത്യൻ ക്രിക്കറ്റിൽ ഉണ്ടായിട്ടില്ല.
കഴിഞ്ഞദിവസം മെൽബണിലെ ഇന്ത്യൻ സമൂഹത്തിനൊപ്പം ക്രിസ്മസ് ആഘോഷിച്ച ടീം ഇന്ത്യ തിങ്കളാഴ്ച നെറ്റ്സിൽ പരിശീലനത്തിനിറങ്ങി. ഇവിടെ കണ്ട കാഴ്ചകളിലുണ്ട് ടീമിലെ ആശങ്കകളും പ്രതീക്ഷകളും. രോഹിത് ശർമ നെറ്റ്സിൽ സജീവ ബാറ്റിങ് പരിശീലനത്തിലും ജോഗിങ്ങിലുമായിരുന്നു. തോളിലെ പരിക്കിെൻറ ബുദ്ധിമുെട്ടാന്നുമില്ലാതെ സ്പിന്നർ ആർ. അശ്വിനും പന്തെറിയുന്നു. ഇരുവരും നന്നായിമെച്ചപ്പെട്ടതായി കോച്ച് ശാസ്ത്രിയുടെ സാക്ഷ്യവുമുണ്ട്. മൂന്നാം ടെസ്റ്റിലേക്കായി വിളിപ്പിച്ച മായങ്ക് അഗർവാൾ മുഹമ്മദ് ഷമിയെ നേരിടുന്ന തിരക്കിലായിരുന്നു.
ബാറ്റിങ് കോച്ച് സഞ്ജയ് ബംഗാർ ഉപദേശങ്ങളുമായി അരികിലുണ്ട്. മായങ്കിെൻറ ഫോമിനെക്കുറിച്ച് വാചാലനായ ശാസ്ത്രി ഒാപണിങ്ങിൽ പുതുമുഖതാരത്തിന്അരങ്ങേറ്റ അവസരം നൽകുമോയെന്ന് ഉടൻ അറിയാം. എങ്കിൽ മുരളി വിജയോ, ലോകേഷ് രാഹുലോ. ആര് പുറത്തിരിക്കും. ഹാർദിക് പാണ്ഡ്യയുടെ ഫിറ്റ്നസിൽ പൂർണ സംതൃപ്തനാണ് കോച്ച്. ബാറ്റിലും ബൗളിലും ഉപയോഗിക്കാവുന്ന താരത്തിന് പരിക്കു മാറിയ ശേഷം ഒരു ഫസ്റ്റ്ക്ലാസ് മത്സരമേ കളിക്കാനായുള്ളൂ എന്നും ചൂണ്ടികാട്ടി. എങ്കിലും, ക്രിസ്മസിെൻറ പകൽകൂടി പിന്നിട്ടശേഷമേ മെൽബണിൽ കളത്തിലിറങ്ങുന്ന ടീമിെൻറ അന്തിമരൂപമാവൂ. അശ്വിൻ തിരിച്ചെത്തുേമ്പാൾ ഒന്നാം ടെസ്റ്റിലെ ബൗളിങ് ഫോർമേഷനിലേക്ക് കാര്യങ്ങൾ തിരിച്ചെത്തിയേക്കും.
ഹാപ്പി ഒാസീസ്
പെർത്തിൽ ആസ്ട്രേലിയ ടീമായി എന്നാണ് നാട്ടിലെ മാധ്യമ വിലയിരുത്തലുകൾ. കളിയിലും ക്യാപ്റ്റൻ ടിം പെയ്നിെൻറ തന്ത്രങ്ങളിലും വിജയം കണ്ട ആതിഥേയർ ഇന്ത്യയെ ബഹൂദൂരം പിന്നിലാക്കിയെന്ന് അവർ വിശ്വസിക്കുന്നു.
ഇന്ത്യ നാല് പേസർമാരെ കളിപ്പിച്ചപ്പോൾ മൂന്ന് പേസും ഒരു സ്പിന്നും ഉപയോഗിക്കാനുള്ള ക്യാപ്റ്റെൻറ തീരുമാനം കളിയുടെ ഗതിമാറ്റിയെന്നാണ് ഇതുവരെയുള്ള സംസാരം. ഇൗ ആത്മവിശ്വാസമാണ് ക്രിസ്മസ് പിറ്റേന്ന് മെൽബണിൽ പാഡണിയുന്ന ഒാസീസിന് കരുത്താവുന്നത്. പെർത്തിൽ പരിക്കേറ്റ ആരോൺ ഫിഞ്ച് മൂന്നാം ടെസ്റ്റിൽ കളിക്കും. പീറ്റർ ഹാൻഡ്സ്കോമ്പിന് പകരക്കാരനായി മിച്ചൽ മാർഷ് എത്തുന്നത് മാത്രമാവും ടീമിലെ മാറ്റം.
ഇന്ത്യക്ക് വഴങ്ങാത്ത എം.സി.ജി
മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്ത്യ ജയിച്ചിട്ട് 37 വർഷമായി. ഇവിടെ 12 ടെസ്റ്റ് കളിച്ചപ്പോൾ രണ്ടു തവണ മാത്രമേ ഇന്ത്യ ജയിച്ചിട്ടുള്ളൂ. അവസാനമായി ജയിച്ചത് 1981 ഫെബ്രുവരിയിൽ. കപിൽദേവിെൻറ അഞ്ചുവിക്കറ്റ് പ്രകടനമായിരുന്നു നിർണായകം. അതിനു ശേഷം അഞ്ച് തോൽവിയും രണ്ട് സമനിലയും ഇവിടെ വഴങ്ങി. അതേസമയം, 63 ജയമുള്ള ഒാസീസിന് ഇത് ഭാഗ്യവേദിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.