റാഞ്ചി: 41ാം സെഞ്ച്വറിയുമായി ഇന്ത്യൻ നായകൻ ഒരിക്കൽക്കൂടി ഹീറോ ആയെങ്കിലും കളി ജയിക്ക ാനാവാതെ ഇന്ത്യ. ആസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ കോഹ്ലിയുടെ (123) ക്ലാസ് ഇന ്നിങ്സിന് കൂട്ടുനൽകാൻ ആരുമില്ലാതായതോടെ ഒാസീസിെൻറ കൂറ്റൻ സ്കോറിന് വിളിപ് പാടകലെ ഇന്ത്യ വീണു. 32 റൺസിെൻറ തോൽവി. അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ (2-1) ഇതോടെ പേ ാരാട്ടം മുറുകി. സ്കോർ: ആസ്ട്രേലിയ 313/5 (50 ഒാവർ), ഇന്ത്യ- 281/10 (48.2 ഒാവർ).
ധോണിയുടെ തട്ടകമായ റാഞ്ചിയിൽ വിരാട ് കോഹ്ലിയുടെ ദിനമായിരുന്നു. തുടർച്ചയായ രണ്ടാം മത്സരത്തിൽ സെഞ്ച്വറിയുമായി നായ കൻ പടനയിച്ചെങ്കിലും പിന്തുണയില്ലാതെപോയി. 27 റൺസിനിടെ മൂന്നു വിക്കറ്റ് വീണ് വമ്പ ൻ തകർച്ചയിലിരിക്കെയാണ് കോഹ്ലി ഇന്ത്യയെ പിടിച്ചുയർത്തുന്നത്. ഇതുവരെ ഫോമിലേക്കെത്താനാവാത്ത ശിഖർ ധാവാനും (1) രോഹിത് ശർമയും (14) നാലും അഞ്ചും ഒാവറുകളിൽ പുറത്തായി.
ക്രീസിലെത്തിയ പാടെ അമ്പാട്ടി റായുഡുവും (2) മടങ്ങിയതോടെയാണ് കൂറ്റൻ തോൽവി മുന്നിൽ കണ്ടത്. എന്നാൽ, എം.എസ്. ധോണി (26), കേദാർ ജാദവ് (26), വിജയ് ശങ്കർ എന്നിവരെ കൂട്ടുപിടിച്ച് കോഹ്ലി 41ാം സെഞ്ച്വറി കുറിച്ചതോടെ ക്യാമ്പ് വീണ്ടും പ്രതീക്ഷയിലായി. 85 പന്തിൽ നിന്നാണ് കോഹ്ലി സെഞ്ച്വറി നേടുന്നത്. മറുതലക്കൽ വിജയ് ശങ്കറും പിടിച്ചുനിന്നതോടെ ഒരിക്കൽക്കൂടി മധ്യനിര രക്ഷക്കെത്തുമെന്നു തോന്നിച്ചെങ്കിലും കോഹ്ലിയെ(123) ആഡം സാംപ പുറത്താക്കിയതോടെ കളിമാറി. രവീന്ദ്ര ജദേജ (24), കുൽദീപ് യാദവ് (10), മുഹമ്മദ് ഷമി (8) എന്നിവർ അവസാനം അടിച്ചുനോക്കിയെങ്കിലും 281 റൺസിന് പുറത്തായി. പാറ്റ് കമ്മിൻസ്, ജെ റിച്ചാർഡ്സൺ, ആഡം സാംപ എന്നിവർ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.
താരമായി കോഹ്ലി
ക്യാപ്റ്റെൻറ കുപ്പായത്തിൽ ഏറ്റവും വേഗത്തിൽ 4000 റൺസ് (63 ഇന്നിങ്സ്) തികക്കുന്ന താരമായി വിരാട് കോഹ്ലി. എബി ഡിവില്ലിയേഴ്സിെൻറ (77 ഇന്നിങ്സ്) റെക്കോഡാണ് മറികടന്നത്. ഇന്ത്യയുടെ നാലാമത്തെ ക്യാപ്റ്റനും കോഹ്ലിയാണ്. എം.എസ്. ധോണി (6641), അസ്ഹറുദ്ദീൻ (5239), സൗരവ് ഗാംഗുലി (5104) എന്നിവരാണ് മറ്റു ഇന്ത്യക്കാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.