മുംബൈ: ആസ്ട്രേലിയക്കെതിരെ പാഡണിയാനുള്ള കൗമാരതാരം പൃഥ്വിഷായുെട മോഹങ്ങൾക്ക് വേദനയോടെ താൽക്കാലിക വിട. കണങ്കാലിലെ പരിക്ക് ഭേദമാകാത്ത താരത്തെ പരമ്പരയിലെ ബാക്കി മത്സരങ്ങളിൽനിന്ന് ഒഴിവാക്കി നാട്ടിലേക്കു മടക്കി. പകരക്കാരനായി മായങ്ക് അഗർവാളിനെ ആസ്ട്രേലിയയിലേക്ക് വിളിച്ചു. ഒാൾറൗണ്ടർ ഹാർദിക് പാണ്ഡ്യയും തിരിച്ചെത്തും.
ഏഷ്യാകപ്പിനിടെ പരിക്കേറ്റ പാണ്ഡ്യ ഫിറ്റ്നസ് വീണ്ടെടുത്ത് രഞ്ജിയിൽ ഉജ്ജ്വല പ്രകടനം പുറത്തെടുത്തതിനു പിന്നാലെയാണ് ടെസ്റ്റ് ടീമിലേക്ക് വിളിയെത്തുന്നത്. നേരേത്ത സന്നാഹ മത്സരത്തിനിടെ പരിക്കേറ്റ ഷാ ബോക്സിങ് ഡേ ടെസ്റ്റിൽ തിരിച്ചെത്തുമെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ, വേദന പൂർണമായും വിട്ടുമാറാത്തത് തിരിച്ചടിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.