മെൽബൺ: ഇന്ത്യ-ആസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങൾ പൂർത്തിയായ പ്പോൾ ഒാരോ ജയവുമായി ഇരു ടീമും ഒപ്പത്തിനൊപ്പമാണ്. എന്നാൽ, ഇന്ത്യ പരമ്പര നേടുമെന്ന ു പ്രവചിച്ച് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് മുൻ ഒാസീസ് ഒാപണർ മാത്യു ഹെയ്ഡൻ. ആ തിഥേയരെ അപേക്ഷിച്ച് ഇന്ത്യൻ ടീം കൂടുതൽ സന്തുലിതമാണെന്നതാണ് ഇത്തരമൊരു പ്രവചനത്തിന് കാരണമെന്ന് ഹെയ്ഡൻ പറഞ്ഞു.
ഇന്ത്യൻ ബൗളിങ് നിര കൂടുതൽ കരുത്തുറ്റതാണെന്നും സ്പിന്നിെൻറ കാര്യത്തിൽ ഒാസീസിനെ അപേക്ഷിച്ച് ഇന്ത്യക്കാണ് മുൻതൂക്കമെന്നും ഹെയ്ഡൻ പറഞ്ഞു. വിദേശത്ത് ജയിക്കാൻ അൽപം ബുദ്ധിമുട്ടാണ്. പക്ഷേ, ഇത്തവണ ഇന്ത്യ നേടും. മികച്ച കൂട്ടുെകട്ടുകൾ പടുത്തുയർത്തിയാൽ ഇന്ത്യക്ക് ജയം എളുപ്പമാകും. അവർ തന്നെയാണ് ഫേവറിറ്റ്സ്- ഹെയ്ഡൻ പറഞ്ഞു.
ആദ്യ ടെസ്റ്റിൽ ഇന്ത്യ 31 റൺസ് ജയം സ്വന്തമാക്കിയെങ്കിലും പെർത്തിൽ നടന്ന രണ്ടാം ടെസ്റ്റിൽ 146 റൺസിെൻറ കനത്ത തോൽവി ഏറ്റുവാങ്ങിയിരുന്നു. മെൽബണിൽ ഡിസംബർ 26നാണ് ‘ബോക്സിങ് ഡേ’ ടെസ്റ്റിന് തുടക്കമാകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.