പെർത്ത്​ ടെസ്​റ്റ്​: പേസിൽ കുലുങ്ങാതെ ഒാസീസ്​ (ആറിന്​ 277)

പെർത്ത്​: പച്ചപ്പുല്ലിൽ തിളങ്ങുന്ന പിച്ച്​ ചതിച്ചതോ, അതോ ഇന്ത്യൻ ബൗൺസിന് ​മേൽ ഒാസീസ്​ ബാറ്റിങ്​ നിര വിജയംന േടിയോ? പെർത്തിലെ ഒപ്​റ്റസ്​ ​സ്​റ്റേഡിയത്തിലെ പുതപ്പിച്ച്​ കാത്തുവെച്ച ​ൈക്ലമാക്​സ്​ എന്തെന്നറിയാൻ ഇനിയും കാത്തിരിക്കണം. ന്യൂബാളിൽ പേസർമാർ എതിരാളിയെ എറിഞ്ഞ്​ ഒടിച്ചിടുമെന്ന്​​ പ്രവചിച്ച മണ്ണിൽ പ്രതിരോധ ബാറ്റിങ്ങ ുമായി ഒാസീസിന്​ മികച്ച തുടക്കം. രണ്ടാം ടെസ്​റ്റി​​െൻറ ഒന്നാം ദിനം കളി അവസാനിക്കു​േമ്പാൾ ആതിഥേയർ ആറു വിക്കറ്റ ്​ നഷ്​ടത്തിൽ 277 റൺസെടുത്തു. മൂന്ന്​ അർധസെഞ്ച്വറികൾ കണ്ട ഇന്നിങ്​സി​​െൻറ ഒന്നാം ദിനം ഇന്ത്യൻ ബൗളർമാർ വിയർത്തുപോയ ശേഷം കളിയിൽ തിരിച്ചെത്തുന്നു. മാർകസ്​ ഹാരിസ്​(70), ആരോൺ ഫിഞ്ച്​ (50), ട്രാവിസ്​ ഹെഡ്​ (58) എന്നിവർക്കു പിന്നാലെ ഷോൺ മാർഷും (45) തിളങ്ങി. ടിം പെയ്​ൻ (16), പാറ്റ്​ കമ്മിൻസ്​ (11) എന്നിവരാണ്​ ക്രീസിലുള്ളത്​. ഇന്ത്യൻ ബൗളിങ്ങിൽ ഇശാന്ത്​ ശർമയും സ്​പിന്നർ ഹനുമ വിഹാരിയും രണ്ടു വിക്കറ്റ്​ വീതം വീഴ്​ത്തി. ജസ്​പ്രീത്​ ബുംറയും ഉമേഷ്​ യാദവും ഒാരോ വിക്കറ്റും വീഴ്​ത്തി.

ടോസ്​ നേടിയ ഒാസീസ്​ ക്യാപ്​റ്റൻ ടിം പെയ്​ൻ ബാറ്റിങ്​​ തെരഞ്ഞെടുത്തപ്പോൾ എളുപ്പം പണിതുടങ്ങാമെന്ന സ്വപ്​നങ്ങളിലായിരുന്നു വിരാട്​ കോഹ്​ലി. ലൈനപ്പിൽ നാല്​ മുൻ നിര പേസർമാർ നിർത്തിയപ്പോ​ൾ തന്നെ പെർത്തിനെ സ്വന്തം വരുതിയിലാക്കാനുള്ള കോഹ്​ലിയുടെ ഉള്ളിലിരിപ്പ്​ തെളിഞ്ഞു. ഇശാന്തും ബുംറയും തുടങ്ങിയ ന്യൂബാൾ ആക്രമണത്തിൽ പക്ഷേ, ഇന്ത്യൻ തന്ത്രങ്ങൾ പിഴച്ചു. പന്ത്​ വേഗവും ബൗൺസുംകൊണ്ട്​ അമ്പരപ്പിച്ചെങ്കിലും ലൈനിലും ലെങ്​തിലും അച്ചടക്കം കാണിച്ചില്ല. ഇത്​ ഒാസീസ്​ വിക്കറ്റുകൾ വീഴ്​ത്തുന്നതിനെയും ബാധിച്ചു. വിക്കറ്റ്​ വീഴാതെ ആദ്യ സെഷൻ പിടിച്ചുനിന്നവർ ഒന്നാം വിക്കറ്റിൽ 112 റൺസ്​ ചേർത്ത ശേഷമം മാത്രമാണ്​ വഴിപിരിഞ്ഞത്​. മാർകസ്​ ഹാരിസ്​ കരിയറിലെ ആദ്യ അർധസെഞ്ച്വറിയും കുറിച്ചു. ഇതിനിടെ, ഫിഞ്ചിനെതിരെ ഷമിയുടെ പന്തിൽ ശക്​തമായ അപ്പീലും ഇന്ത്യയുടെ റിവ്യയും വന്നെങ്കിലും അതിജീവിച്ചു. ഉച്ചഭക്ഷണവും കഴിഞ്ഞ്​ മണിക്കൂറുകൾക്കൊടുവിലാണ്​ ഒാപണിങ്​ കൂട്ടു പിറന്നത്​. 112 റൺസിലെത്തി നിൽക്കെ ഫിഞ്ചാണ്​ ബുംറയു​െട പന്തിൽ വിക്കറ്റിന്​ മുന്നിൽ കുടുങ്ങി പുറത്താവുന്നത്​. പിന്നാ​ലെ ഉസ്​മാൻ ഖ്വാജയും (5), അധികം വൈകുംമുമ്പ്​ മാർകസ്​ ഹാരിസും പുറത്തായതോടെ ചായക്ക്​ മു​േമ്പ ഒാസീസിന്​ മൂന്ന്​ വിക്കറ്റുകൾ നഷ്​ടമായി.


ആദ്യ സെഷനിൽ ഇന്ത്യൻ ബൗളർമാരെ വെള്ളംകുടിച്ച കൂട്ടിനെ പിളർക്കാൻ താൽക്കാലിക സ്​പിന്നർ ഹനുമ വിഹാരിയെ വിളിക്കേണ്ടി വന്നു. ആബ്രേക്ക്​ ഇന്ത്യക്ക്​ തിരിച്ചുവരാനുള്ള വാതിൽ കൂടിയായിരുന്നു. ഹാരിസിനു പിന്നാലെ പീറ്റർ ഹാൻഡ്​സ്​ഹോമ്പിനെ (7) ഇശാന്തും പറഞ്ഞയച്ചു. വിക്കറ്റ്​ വീഴാതെ 110 കടന്നവർ 20 ഒാവറിനുള്ളിൽ നാലിന്​ 148. ഷോൺ മാർഷും ട്രാവിസ്​ ഹെഡും നടത്തിയ ചെറുത്തുനിൽപാണ്​ പിന്നെ കണ്ടത്​. താടിക്കും മുകളിലൂടെ പറന്ന ബുംറയുടെയും ഇശാന്തി​​െൻറയും പന്തുകളെ സമചിത്തതയോടെ തന്നെ ഇരുവരും നേരിട്ടു. 136 മുതൽ 140 വരെ വേഗം കൈവരിച്ച്​ പന്ത്​ പറന്നതല്ലാതെ സ്​റ്റംമ്പിനെയോ പാഡിനെയോ ലക്ഷ്യമിട്ട്​ പായിക്കാൻ ഇരുവർക്കും കഴിഞ്ഞില്ല. ഇതുകൊണ്ടു​ തന്നെയാണ്​ പേസർമാർ തിളങ്ങുന്ന പിച്ചിലും ഒാസീസ്​ ബാറ്റിങ്ങ്​ പിടിച്ചുനിന്നത്​. ഒടുവിൽ അവസാന സെഷനിലായിരുന്നു ​ഇൗ കൂട്ടുകെട്ടും പിരിഞ്ഞത്​. ഇശാന്ത്​ ഹെഡിനെയും വിഹാരി മാർഷിനെയും മടക്കി അയച്ചു. റൺസ്​ വിട്ടുനൽകാൻ ഇശാന്തും ബുംറയും മടിച്ചെങ്കിലും വിക്കറ്റ്​ വീഴ്​ത്തുന്നതിൽ പരാജയമായത്​ ആദ്യ ദിനം ഇന്ത്യക്ക്​ തിരിച്ചടിയായി.


സ്​​റ്റാ​ർ സ്​​പി​ന്ന​ർ ര​വി​ച​ന്ദ്ര അ​ശ്വി​നും മ​ധ്യ​നി​ര ബാ​റ്റ്​​സ്​​മാ​ൻ രോ​ഹി​ത്​ ശ​ർ​മ​യും പ​രി​ക്കു​മൂ​ലം ര​ണ്ടാം ടെ​സ്​ റ്റി​നി​റ​ങ്ങി​ല്ലെ​ന്ന​ത്​ ഇ​ന്ത്യ​ക്ക്​ ക്ഷീ​ണ​മാ​വും. അ​ശ്വി​ന്​ അ​ടി​വ​യ​റ്റി​ലെ പേ​ശി​ക്കേ​റ്റ പ​രി​ക്കും രോ​ഹി​തി​ന്​ പു​റം​വേ​ദ​ന​യു​മാ​ണ്​ വി​ന​യാ​യ​ത്. ഇ​തോ​ടെ, പേ​സ​ർ​മാ​രാ​യ ഉ​മേ​ഷ്​ യാ​ദ​വ്, ഭു​വ​നേ​ശ്വ​ർ കു​മാ​ർ, സ്​​പി​ന്ന​ർ ര​വീ​ന്ദ്ര ജ​ദേ​ജ എ​ന്നി​വ​രെ ഉ​ൾ​പ്പെ​ടു​ത്തി 13 അം​ഗ ടീ​മി​നെ​യാ​ണ്​ ഇ​ന്ത്യ പ്ര​ഖ്യാ​പി​ച്ച​ത്.

Tags:    
News Summary - india vs australia second test -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.