ബംഗളൂരു: രണ്ടു ദിവസംമുമ്പ് വിശാഖപട്ടണത്ത് ആരോൺ ഫിഞ്ചും കൂട്ടുകാരും നടത്തിയ ‘സ ർജിക്കൽ സ്ട്രൈക്കിൽ’ പകച്ചുപോയ വിരാട് കോഹ്ലിക്കും സംഘത്തിനും ഇന്ന് വിധിനിർണ ായക ദിനം. ഏകദിന ലോകകപ്പിെൻറ റിഹേഴ്സൽ എന്ന നിലയിൽ ശ്രദ്ധേയമായ പരമ്പരയിലെ ആദ് യ ട്വൻറി20യിൽ അവസാന പന്തിൽ കളി കൈവിട്ട ഇന്ത്യക്ക് ഇന്ന് ജയിച്ചാൽ 1-1ന് സമനില പിടിക് കാം. ഇന്നും കളി കൈവിട്ടാൽ മത്സരത്തിലെ തോൽവിയേക്കാൾ, ലോകകപ്പ് ടീമിെൻറ ആത്മവിശ് വാസത്തിനാവും പ്രഹരമാവുന്നത്. അതുകൊണ്ട് ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ വൈക ീട്ട് ഏഴു മുതൽ ഉഗ്രപോരാട്ടം പ്രതീക്ഷിക്കാം.
24ന് വിശാഖപട്ടണത്ത് നടന്ന ആദ്യ മത്സരത്തിൽ ബാറ്റിങ്ങിലും ബൗളിങ്ങിലും നേരിട്ട പാളിച്ചകളാണ് ടീമിന് തിരിച്ചടിയായത്. മധ്യനിര റൺസടിക്കാൻ മറന്നതും അവസാന ഒാവറുകളിൽ എം.എസ്. ധോണിയുടെ ബാറ്റിന് വേഗം കുറഞ്ഞതും മികച്ച ടോട്ടൽ എന്ന ‘പ്ലാൻ എ’ പൊളിച്ചു.
ബൗളിങ്ങിൽ ജസ്പ്രീത് ബുംറയും ക്രുണാൽ പാണ്ഡ്യയും നൽകിയ മുൻതൂക്കം അവസാന ഒാവർ കുളമാക്കി ഉമേഷ് യാദവും, റൺസൊഴുക്ക് തടയാതെ യുസ്വേന്ദ്ര ചഹലും കളഞ്ഞുകുളിച്ചു.
പിഴവുകളെ പാഠമാക്കി ഒരുങ്ങുകയാണ് ടീമെന്ന ക്യാപ്റ്റൻ വിരാട് കോഹ്ലി വ്യക്തമാക്കുന്നു. ഇന്ന് ട്വൻറി20 ജയിച്ച് ശനിയാഴ്ച ആരംഭിക്കുന്ന ഏകദിന പരമ്പരക്ക് അടിത്തറയൊരുക്കുകയാണ് ലക്ഷ്യമെന്ന് ക്യാപ്റ്റൻ പറഞ്ഞു. ട്വൻറി20ക്ക് പിന്നാലെ അഞ്ച് ഏകദിനങ്ങൾ ഉൾപ്പെടുന്ന രണ്ടാം ഘട്ടത്തിന് കൊടി ഉയരും.
പന്തിനും രാഹുലിനും പരീക്ഷണകാലം
ലോകകപ്പ് ടീം പ്രഖ്യാപനത്തിനുമുമ്പ് ഋഷഭ് പന്തിനും ലോകേഷ് രാഹുലിനും പരമാവധി അവസരം നൽകുമെന്ന് കോഹ്ലിയും ശാസ്ത്രിയും പ്രഖ്യാപിച്ചുകഴിഞ്ഞു. ആദ്യ മത്സരത്തിൽ ടീമിെൻറ ടോപ് സ്കോററായ ഒാപണർ ലോകേഷ് രാഹുലിന് മാറ്റുമുണ്ടാവില്ലെന്ന് ഇതോടെ ഉറപ്പായി. രോഹിത് ശർമക്ക് പകരക്കാരനായി ശിഖർ ധവാന് ഇടം നൽകാനുള്ള സാധ്യതയും തെളിയുന്നു. ഉമേഷ് യാദവിന് പകരം സിദ്ധാർഥ് കൗളിനാവും സാധ്യത. ഇരട്ടി കരുത്തിൽ ജസ്പ്രീത് ബുംറയുടെ തിരിച്ചുവരവും, ക്രുണാൽ പാണ്ഡ്യയുടെയും അരങ്ങേറ്റക്കാരൻ മായങ്ക് മർകണ്ഡെയയുടെയും പ്രകടനങ്ങളും ഇന്ത്യൻ ക്യാമ്പിന് നല്ലവാർത്തയാണ്.
ഇന്ത്യൻ മണ്ണിൽ പരമ്പരവിജയം സ്വപ്നംകാണുന്ന ആസ്ട്രേലിയ വിശാഖപട്ടണത്തെ ടീമിനെതന്നെ നിലനിർത്താനാവും സാധ്യത. എന്നാൽ, റിസർവ് ബെഞ്ചിലുള്ള കെയ്ൻ റിച്ചാഡ്സൺ, നതാൻ ലിയോൺ, ഉസ്മാൻ ഖ്വാജ, ഷോൺ മാർഷ് എന്നിവരിൽ ആരെയെങ്കിലും തിരിച്ചുവിളിക്കാൻ ആഗ്രഹിച്ചാൽ ടീം ഘടന മാറും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.