നാഗ്പുർ: ജയപരാജയങ്ങൾ മാറിമറിഞ്ഞ മത്സരത്തിൽ ബംഗ്ലാദേശിനെ 30 റൺസിന് തോൽപിച്ച് ട്വൻറി20 പരമ്പര ഇന്ത്യ 2-1ന് സ് വന്തമാക്കി. ഹാട്രിക്കടക്കം ആറു വിക്കറ്റ് വീഴ്ത്തി ട്വൻറി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം കാഴ ്ചവെച്ച ദീപക് ചഹറാണ് ഇന്ത്യയുടെ വിജയശിൽപി. 3.2 ഓവറിൽ ഏഴു റൺസ് മാത്രം വഴങ്ങിയാണ് ചഹറിെൻറ ആറു വിക്കറ്റ് ന േട്ടം.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ലോകേഷ് രാഹുലിെൻറയും (35 പന്തിൽ 52) ശ്രേയസ് അയ്യര ുടെയും (33 പന്തിൽ 62) അർധസെഞ്ച്വറി മികവിൽ 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 175 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് വെടിക്കെട്ട് ഫിഫ്റ്റിയടിച്ച പുതുമുഖ താരം മുഹമ്മദ് നയീമിെൻറയും (48 പന്തിൽ 81) മുഹമ്മദ് മിഥുെൻറയും (27) മൂന്നാം വിക്കറ്റിലെ 98 റൺസ് കൂട്ടുകെട്ടിെൻറ മികവിൽ മത്സരം തട്ടിയെടുത്തുവെന്ന് തോന്നിച്ചെങ്കിലും മധ്യഓവറുകളിൽ കണിശമായി പന്തെറിഞ്ഞ ഇന്ത്യൻ ബൗളർമാർ മത്സരം വരുതിയിലാക്കുകയായിരുന്നു.
നയീം മടങ്ങിയതോടെ ശീട്ടുകൊട്ടാരംപോലെ തകർന്ന ബംഗ്ലാനിര 19.2 ഓവറിൽ 144 റൺസിന് പുറത്തായി. കൂറ്റൻ സ്കോർ തേടിയിറങ്ങിയ ബംഗ്ലാദേശിെൻറ തുടക്കം മോശമായിരുന്നു. മൂന്നാം ഓവറിലെ അടുത്തടുത്ത പന്തുകളിൽ ലിറ്റൺ ദാസിനെയും (ഒമ്പത്) സൗമ്യ സർക്കാറിനെയും (പൂജ്യം) പുറത്താക്കി ചഹർ തുടക്കത്തിൽതന്നെ ബംഗ്ലാദേശിനെ സമ്മർദത്തിലാക്കി. രണ്ടിന് 12 എന്ന നിലയിൽ പ്രതിസന്ധിയിലായ ബംഗ്ലാദേശിനിരക്ക് റൺറേറ്റ് താഴാതെ ബാറ്റുവീശിയ നയീമും മുഹമ്മദ് മിഥുനും ചേർന്ന് വിജയപ്രതീക്ഷ നൽകി.
യൂസ്വേന്ദ്ര ചഹലടക്കമുള്ള സുപ്രധാന ബൗളർമാർ കണക്കിന് തല്ലുവാങ്ങിയപ്പോൾ മത്സരം കൈയിൽനിന്ന് പോയെന്നു കരുതി പ്രതീക്ഷയറ്റിരുന്ന ഇന്ത്യക്ക് േബ്രക്ക്ത്രൂ നൽകാനായി ചഹർ തിരിച്ചെത്തി. മിഥുനെ ചഹർ രാഹുലിെൻറ കൈയ്യിലെത്തിച്ചു. ശേഷം ബംഗ്ലാദേശി ബാറ്റിങ്നിരയുടെ എൻജിനായ നയീം, അപകടകാരിയായ മുഷ്ഫിഖുർ റഹീം (പൂജ്യം) ആതിഫ് ഹുസൈൻ (പൂജ്യം) എന്നിവരെ അടുത്തടുത്ത പന്തുകളിൽ പുറത്താക്കിയ യുവതാരം ശിവം ദുബെയാണ് ഇന്ത്യയെ ജയത്തിലേക്ക് അടുപ്പിച്ചു.
ഇതിനിടെ ബംഗ്ലാദേശ് നായകൻ മഹ്മൂദുല്ലയെ ബൗൾഡാക്കി യൂസ്വേന്ദ്ര ചഹൽ ട്വൻറി20യിൽ 50 വിക്കറ്റ് തികക്കുന്ന മൂന്നാമത്തെ ഇന്ത്യൻ താരമായി. ശേഷം വാലറ്റക്കാരായ ശഫിയുൽ ഇസ്ലാമിനെയും (നാല്) അവസാന ഓവറിൽ അടുത്തടുത്ത് അമിനുൽ ഇസ്ലാം (ഒമ്പത്), മുസ്തഫിസുർ റഹ്മാനെയും (ഒന്ന്) എന്നിവരെയും പുറത്താക്കി ചഹർ കരിയറിലെ ഏറ്റവും മികച്ച വിക്കറ്റ്നേട്ടത്തിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.