കൊൽക്കത്ത: ഈഡൻ ഗാർഡനിലെ ചരിത്ര ടെസ്റ്റിന്‍റെ ഒന്നാം ദിനത്തിൽ ഇന്ത്യൻ ആധിപത്യം. ഇന്ത്യയുടെ ഫാസ്റ്റ് ബൗളർമാര ും ക്യാപ്റ്റൻ വിരാട് കോഹ്ലിയും ഒത്തുചേർന്നാണ് ബംഗ്ലാ കടുവകൾക്ക് മേൽ മുന്നേറ്റം പുറത്തെടുത്തത്. പിങ്ക് പന്ത് ഉപയോഗിച്ച് ഇന്ത്യയിൽ നടക്കുന്ന ആദ്യ ഡേ ആൻഡ് നൈറ്റ് മത്സരത്തിൽ ഒന്നാം ദിനം സ്റ്റംപെടുക്കുമ്പോൾ ഇന്ത്യ 68 റൺസിൻ െറ ലീഡ് നേടി (174/3). ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഇന്ത്യൻ പേസ് ത്രയത്തിനു മുന്നിൽ പിടിച്ചു നിൽക്കാനാവാതെ 106 റൺസി ന് പുറത്തായി. ഇശാന്ത് ശർമ- ഉമേഷ് യാദവ് - മുഹമ്മദ് ഷമി സഖ്യത്തിനു മുന്നിൽ അടിയറവ് പറഞ്ഞ ബംഗ്ലാദേശ് 30.3 ഓവറില ാണ് ആദ്യ ഇന്നിങ്സ് അവസാനിപ്പിച്ചത്.
മറുപടി ബാറ്റിനിറങ്ങിയ ഇന്ത്യക്ക് മായാങ്ക് അഗർവാളിനെ (14) നേരത്തേ നഷ ്ടമായി. ചായക്കായുള്ള ഇടവേളക്ക് തൊട്ടുപിന്നാലെ രോഹിത് ശർമയും(21) പുറത്തായി. ഇബാദത്ത് ഹുസൈൻ ആണ് മനോഹരമായ ഡെലിവറിയ ിലൂടെ രോഹതിനെ പുറത്താക്കിയത്. പിന്നീട് ചേതേശ്വർ പൂജാരയും(55) വിരാട് കോഹ്‌ലിയും(59) ചേർന്ന് ഇന്ത്യൻ ഇന്നിംഗ്സിനെ പതിയെ നയിച്ചു. ഇരുവരും ഒരുമിച്ചപ്പോൾ ഇന്ത്യ ബംഗ്ലാദേശിൻെറ ആദ്യ ഇന്നിംഗ്സ് ടോട്ടൽ മറികടന്നു.
അഞ്ച് വിക്കറ്റ് വീഴ്ത്തി ഇശാന്ത് ശർമ ആഞ്ഞടിച്ചപ്പോൾ മൂന്നു വിക്കറ്റ് പിഴുത് ഉമേഷും രണ്ട് വിക്കറ്റുമായി ഷമിയും ഉജ്ജ്വല പിന്തുണയാണ് നൽകിയത്. ഇഷാന്ത് ശർമ, ഉമേഷ് യാദവ്, മുഹമ്മദ് ഷാമി എന്നിവരാണ് ബംഗ്ലാദേശിനെ തകർത്തത്. ടെസ്റ്റ് ക്രിക്കറ്റിലെ പത്താമത്തെ അഞ്ച് വിക്കറ്റ് നേട്ടമാണ് ഇഷാന്ത് ശർമ നേടിയത്. ഉമേഷ് യാദവ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ മുഹമ്മദ് ഷമി രണ്ട് പേരെ പുറത്താക്കി.
ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. സ്കോർ ബോർഡിൽ വെറും 15 റൺസ് മാത്രമെത്തിയപ്പോൾ തന്നെ ഓപ്പണർ ഇംറുൽ ഖയിസ് നാല് റൺസുമായി ഇശാന്തിൻെറ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങി പുറത്തായി. പിന്നെ പവിലിയനിലേക്ക് തുരുതുരെ ബാറ്റ്സ്മാൻമാരുടെ ഘോഷയാത്രയായിരുന്നു.
മറുവശത്ത് പിടിച്ചുനിന്ന ഓപ്പണർ ശദ്മാൻ ഇസ്ലാം മാത്രമായിരുന്നു അൽപം ഭേദം. 29 റൺസെടുത്ത ശദ്മാൻ ഉമേഷിൻെറ പന്തിൽ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹക്ക് പിടി നൽകി പുറത്താവുകയായിരുന്നു. നാലു പേരാണ് അക്കൗണ്ട് തുറക്കാതെ പുറത്തായത്. ഫോമിലേക്കുയർന്ന ലിറ്റൺ ദാസ് റിട്ടയേർഡ് ഹർട്ടായതും ബംഗ്ലാദേശിന് തിരിച്ചടിയായി. രണ്ട് മാറ്റങ്ങളോടെയാണ് ബംഗ്ലാദേശ് ഇന്ന് കളത്തിലിറങ്ങിയത്. അൽ-അമീൻ ഹുസൈൻ, നയീം എന്നിവർ താജുൽ ഇസ്ലാം, മെഹന്ദി ഹസൻ എന്നിവർക്ക് പകരമായി ടീമിലെത്തി. ഇന്ത്യൻ ടീമിൽ മാറ്റങ്ങളൊന്നുമില്ല.
പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയും മൽസരം കാണാൻ സ്റ്റേഡിയത്തിലെത്തിയിരുന്നു. ഈ ടെസ്റ്റ് കൂടി ജയിച്ച് നാട്ടിൽ 17ാം പരമ്പര വിജയം സ്വന്തമാക്കുകയാണ് വിരാട് കോഹ്ലിയുടെയും സംഘത്തിൻെറയും ലക്ഷ്യം.
ക്യാപ്റ്റൻ കോഹ്ലി @5000
നായക പദവിയിൽ ഏറ്റവും വേഗത്തിൽ 5000 റൺസ് തികച്ച് വിരാട് കോഹ്ലി. സ്കോർ 32ലെത്തി നിൽക്കെയാണ് നേട്ടം. 86 ഇന്നിങ്സിൽ നാഴികക്കല്ല് പിന്നിട്ട കോഹ്ലി മുൻ ഓസീസ് നായകൻ റിക്കി േപാണ്ടിങ്ങിനെ (97) മറികടന്നു. ക്യാപ്റ്റൻസ് 5000 റൺസ് ക്ലബിൽ ഇടംനേടുന്ന ആറാം നായകനും ആദ്യ ഇന്ത്യക്കാരനുമാണ് കോഹ്ലി.
പിങ്ക് ദിനത്തിൽ ഇതിഹാസ സംഗമം
കൊൽക്കത്ത: ‘പിങ്ക് ബാൾ’ ടെസ്റ്റിന് ആവേശം പകരാൻ ഈഡൻ ഗാർഡൻസിലേക്ക് ഒഴുകിയെത്തിയ ജനസാഗരത്തിന് ഇരട്ടിമധുരമായി ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളുടെ സംഗമം. സചിൻ ടെണ്ടുൽകർ, സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ്, അനിൽ കുംബ്ലെ, മുഹമ്മദ് അസ്ഹറുദ്ദീൻ, വി.വി.എസ്. ലക്ഷ്മൺ, ഹർഭജൻ സിങ് എന്നീ മഹാരഥന്മാരാണ് ഈഡൻ ഗാർഡൻസിൽ വീണ്ടും ഒന്നിച്ചത്. കളിയുടെ ലഞ്ച് ഇടവേളയിൽ പ്രത്യേക വാഹനത്തിൽ മൈതാനം ചുറ്റി ആരാധകരെ ഇവർ അഭിവാദ്യം ചെയ്തു. ചരിത്രദിനത്തിൽ സചിൻ, കുംബ്ലെ, ലക്ഷ്മൺ, ഹർഭജൻ എന്നീ താരങ്ങൾ ഇൗഡൻ വേദിയായ ഐതിഹാസിക മത്സരങ്ങളായ 1993ൽ വിൻഡീസിനെതിരെ നടന്ന ഹീറോ കപ്പ് ഫൈനലിനെയും 2001ൽ ആസ്ട്രേലിയക്കെതിരെ നടന്ന ‘വെരി വെരി സ്പെഷൽ’ ടെസ്റ്റിനെയും കുറിച്ചുള്ള അനുഭവങ്ങൾ പങ്കുവെച്ചു. ഇത്തരമൊരു വേദിയൊരുക്കിയ ബി.സി.സി.ഐ പ്രസിഡൻറ് സൗരവ് ഗാംഗുലിയെ താരങ്ങൾ നന്ദിയറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.