കൊൽക്കത്ത: വെള്ളിയാഴ്ച ആരംഭിക്കുന്ന ബംഗ്ലാദേശിനെതിരായ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റിൽ കളത്തിലിറങ്ങ ുമ്പോൾ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെ കാത്തിരിക്കുന്നത് അപൂർവ നേട്ടം. ക്യാപ്റ്റനെന്ന നിലയിൽ 5000 റൺസ് പൂർത്തിയാക്കാൻ വെറും 32 റൺസ് മാത്രമാണ് കോഹ്ലിക്ക് വേണ്ടത്.
32 റൺസെടുക്കാൻ കോഹ്ലിക്ക് സാധിച്ചാൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരനായും ലോകക്രിക്കറ്റിലെ ആറാമത്തെ കളിക്കാരനായും താരം മാറും. ഗ്രേം സ്മിത്ത്, അലൻ ബോർഡർ, റിക്കി പോണ്ടിങ്ങ്, ക്ലൈവ് ലിയോഡ്, സ്റ്റീവ് ഫ്ലെമിങ് എന്നിവരാണ് ഈ കൂട്ടായ്മയിലെ കോഹ്ലിയുടെ മുൻഗാമികൾ. നേരത്തേ ഇൻഡോറിൽ നടന്ന ആദ്യ ടെസ്റ്റിൽ ബംഗ്ലാദേശ് ഇന്നിങ്സിനും 130 റൺസിനും തോറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.